Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി.എസ്​.ടി: സംസ്​ഥാന...

ജി.എസ്​.ടി: സംസ്​ഥാന വരുമാനം 20 ശതമാനം വർധിക്കും –ധനമന്ത്രി

text_fields
bookmark_border
ജി.എസ്​.ടി: സംസ്​ഥാന വരുമാനം 20 ശതമാനം വർധിക്കും –ധനമന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: ച​ര​ക്ക്​ സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) ന​ട​പ്പാ​കു​േ​മ്പാ​ൾ സം​സ്​​ഥാ​ന​ത്തി​ന്​ 20 ശ​ത​മാ​ന​ത്തി​ലേ​റെ വ​രു​മാ​ന വ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ്​ ​െഎ​സ​ക്​. നി​ല​വി​ൽ 10​ ശ​ത​മാ​നം വീ​തം വ​ള​ർ​ച്ച ഉ​ണ്ടാ​യി​രി​ക്കെ ഇ​ക്കൊ​ല്ലം 14 ശ​ത​മാ​നം​ പ്ര​തീ​ക്ഷി​ക്കു​ന്നു. ചി​ല​പ്പോ​ൾ അ​തു​ വ​ർ​ധി​ക്കും. അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ 20 ശ​ത​മാ​നം​ വ​ർ​ധ​ന വ​രും. നി​ര​വ​ധി ആ​ശ​ങ്ക​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ജി.​എ​സ്.​ടി കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഗു​ണ​ക​ര​മാ​ണ്. ജൂ​ലൈ ഒ​ന്നി​നു​ത​ന്നെ ഈ ​നി​കു​തി സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കാ​ൻ സം​സ്ഥാ​നം സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു. ജൂ​ലൈ ഒ​ന്നി​ന് സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കൊ​ച്ചി​യി​ല്‍ ലേ- ​മെ​റി​ഡി​യ​നി​ല്‍ ന​ട​ക്കു​മെ​ന്നും മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 

ഉ​പ​ഭോ​ക്​​തൃ സം​സ്​​ഥാ​ന​മാ​യ​തി​നാ​ൽ മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ ജി.​എ​സ്.​ടി കേ​ര​ള​ത്തി​നു കി​ട്ടും. എ​വി​ടെ​പ്പോ​യി സാ​ധ​നം വാ​ങ്ങി​യാ​ലും മേ​ല്‍വി​ലാ​സം പ​റ​ഞ്ഞ് ബി​ല്‍ വാ​ങ്ങി​യാ​ല്‍ അ​തി​​​െൻറ നി​കു​തി കേ​ര​ള​ത്തി​നു​ത​ന്നെ ല​ഭി​ക്കും. ഇ​തു വ​ലി​യ നേ​ട്ട​മാ​കും. ഒാ​ൺ​ലൈ​നാ​യി വാ​ങ്ങു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ നി​കു​തി​യും കേ​ര​ള​ത്തി​ലേ​ക്ക്​ വ​രും. മു​മ്പ്​ ഇ​തു​ ല​ഭി​ച്ചി​രു​ന്നി​ല്ല. സേ​വ​ന നി​കു​തി ഇ​തു​വ​രെ കേ​ന്ദ്ര​ത്തി​നാ​യി​രു​ന്നു. ഇ​നി സം​സ്ഥാ​ന​ത്തി​നും വി​ഹി​ത​വും കി​ട്ടും. ടെ​ലി​കോം, ബാ​ങ്കി​ങ്​​ മേ​ഖ​ല​യി​ൽ​നി​ന്നും ഗ​ണ്യ​മാ​യ വ​രു​മാ​നം പ്ര​തീ​ക്ഷി​ക്കു​ന്നു. 

ജി.​എ​സ്.​ടി​യി​ൽ ഹോ​ട്ട​ലു​ക​ൾ​ക്ക്​ നി​കു​തി ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ നി​ര​ക്ക്​ ഉ​യ​രും. 60 ല​ക്ഷം വ​രെ വി​റ്റു​വ​ര​വു​ള്ള ഹോ​ട്ട​ലു​ക​ള്‍ക്ക് 0.5 ശ​ത​മാ​നം നി​കു​തി ന​ല്‍കി​യാ​ല്‍ മ​തി​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ഹോ​ട്ട​ലു​ക​ള്‍ക്ക് അ​ഞ്ച് ശ​ത​മാ​ന​മാ​ണ്​ ജി.​എ​സ്.​ടി. ഇ​ന്ത്യ​യി​ല്‍ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഹോ​ട്ട​ലു​ക​ളും ഹോ​ട്ട​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും കേ​ര​ള​ത്തി​ലാ​ണ്. ഇ​തു തി​രി​ച്ച​ടി​യാ​കും. 
ഇ​തി​ല്‍ ഇ​ള​വ് വ​രു​ത്ത​ണ​മെ​ന്ന് ശ​ക്ത​മാ​യി വാ​ദി​ച്ച​താ​ണ്. എ​ന്നാ​ല്‍, ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ വ​ലി​യ ഇ​ള​വു​ക​ള്‍ ന​ല്‍കി​യ​തു​കൊ​ണ്ട് കേ​ന്ദ്രം ഇ​പ്പോ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ല്‍പം പി​ന്നാ​ക്ക​മാ​ണ്. എ​ന്നാ​ലും ഇ​തി​നു വേ​ണ്ടി വാ​ദം തു​ട​രു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യി​ല്‍ എ​ല്ലാ​റ്റി​നും നി​കു​തി കു​റ​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍, വ​ളം, കീ​ട​നാ​ശി​നി പോ​ലു​ള്ള​വ നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ളു​ടെ നി​കു​തി കൂ​ടി കൂ​ട്ടു​മ്പോ​ഴാ​യി​രി​ക്കും അ​വ​യു​ടെ വി​ല​യി​ല്‍ വ​ര്‍ധ​ന​യു​ണ്ടാ​കു​ക. രാ​ജ്യ​ത്ത് പ​ല നി​ര​ക്കു​ക​ളി​ലു​ണ്ടാ​യി​രു​ന്ന നി​കു​തി നി​ര​ക്കു​ക​ളു​ടെ ശ​രാ​ശ​രി എ​ടു​ത്താ​ണ് ജി.​എ​സ്.​ടി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 
അ​തു​കൊ​ണ്ട് ചി​ല വ​സ്തു​ക്ക​ള്‍ക്ക് ഇ​വി​ടെ നി​കു​തി കു​റ​വു​ണ്ടാ​യി​രു​ന്ന​തി​ന് ജി.​എ​സ്.​ടി​യി​ല്‍ വ​ര്‍ധ​ന​യു​ണ്ടാ​കാം. ജി.​എ​സ്.​ടി വ​രു​ന്ന​തോ​ടെ ക​യ​റ്റു​മ​തി​ക്ക് കൂ​ടു​ത​ല്‍ ഗു​ണ​മു​ണ്ടാ​കും. അ​തോ​ടൊ​പ്പം സം​സ്ഥാ​നാ​ന്ത​ര വ്യാ​പാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ത​ര്‍ക്ക​ങ്ങ​ളും ഇ​ല്ലാ​താ​കും. വ്യാ​പാ​ര​ത്തി​ന് ഗു​ണ​ക​ര​മാ​കു​ന്ന​തു​കൊ​ണ്ട് ഉ​ൽ​പാ​ദ​നം വ​ർ​ധി​ക്കും. എ​ന്നാ​ല്‍, അ​തു​കൊ​ണ്ടു​മാ​ത്രം വ​ലി​യ ഒ​രു കു​തി​ച്ചു​ചാ​ട്ട​മു​ണ്ടാ​കു​മെ​ന്ന് ക​രു​താ​നാ​വി​ല്ലെ​ന്നും ഐ​സ​ക്​ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas Isaac
News Summary - gst state revenue increase
Next Story