ജി.എസ്.ടി ഇന്റലിജന്‍സ്: ഞെട്ടിക്കുന്ന വിവരം പുറത്തുവരാനുണ്ട് -വി.ഡി. സതീശൻ
text_fieldsവി.ഡി.സതീശൻ
തിരുവനന്തപുരം: ജി.എസ്.ടി ഇന്റലിജൻസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും റൂൾസിന് വിരുദ്ധമായതിനാൽ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നില്ലെന്നും വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. സപ്ലൈയ്കോയും മെഡിക്കൽ സർവിസസ് കോർപറേഷനും പ്രതിസന്ധിയിലാണ്. ജീവനക്കാർക്കും പെൻഷൻകാർക്കുുള്ള ആനുകൂല്യങ്ങൾ കുടിശികയായി. വർക്ക് നൽകാനുള്ളത് ഒരുലക്ഷം കോടിയാണ്. നികുതി വരുമാനം കൂട്ടാൻ എന്ത് പദ്ധതിയാണ് സർക്കാറിനുള്ളത്. വിവിധ വിഭാഗങ്ങൾക്കായി 2000 കോടി രൂപ കുടിശ്ശികയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുങ്ങിയ കപ്പലിന്റെ ഉടമയെയും മാസ്റ്ററെയും പ്രതിയാക്കി കേസ്
തിരുവനന്തപുരം: കൊച്ചിയില്‍ നിന്ന് 36 നോട്ടിക്കല്‍ മൈല്‍ അകലെ എം.എസ്.സി എല്‍സ-3 കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കപ്പലുടമ, ഷിപ്പ് മാസ്റ്റര്‍, ക്രൂ അംഗങ്ങള്‍ എന്നിവരെ പ്രതികളാക്കി പൊലീസ് ക്രിമിനല്‍ കേസെടുത്തതായി മന്ത്രി സജി ചെറിയാന് നിയമസഭയില്‍ പറഞ്ഞു. തീരദേശ ഡി.ഐ.ജിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷണം നടന്നുവരുന്നു. കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി മത്സ്യത്തൊഴിലാളികള്‍ക്ക് അടക്കം നല്‍കും. 9531.11 കോടി നഷ്ടപരിഹാരം തേടി സര്‍ക്കാര്‍ ഹൈകോടതിയില്‍ കേസ് നല്‍കിയിരുന്നു. എന്നാല്‍, 1277.62 കോടി സെക്യൂരിറ്റി തുക കപ്പല്‍ കമ്പനി കെട്ടിവെക്കനാണ് ഹൈകോടതി ഉത്തരവെന്നും ആന്റണി രാജുവിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്കി.
മുക്കുപണ്ടം പണയം വെക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും
തിരുവനന്തപുരം: മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ധനകാര്യ സ്ഥാപനങ്ങള്‍ക്കുണ്ടായ നഷ്ടം തിരിച്ചുപിടിക്കുന്നതിന് നിയമഭേദഗതി പരിഗണനയിലാണെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇത്തരക്കാര്‍ക്കെതിരെ പൊലീസിന് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാം. അഞ്ചു വര്‍ഷത്തിനിടെ 861 കേസുകളാണുണ്ടായതെന്ന് കോവൂര്‍ കുഞ്ഞുമോന്റെ സബ്മിഷന് മന്ത്രി മറുപടി നല്കി.
കാഞ്ഞിരപ്പള്ളി ബൈപ്പാസ്: റീ ടെന്‍ഡര്‍ ഉടൻ -മന്ത്രി
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിര്‍മ്മാണത്തിനായുള്ള റീ ടെന്‍ഡര്‍ നടപടി ഉടനെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. എസ്റ്റിമേറ്റ് ഉടന്‍ തയാറാക്കും. സ്ഥലമെടുപ്പിന് 20 കോടിയുടെ ഭരണാനുമതിയും 78.69 കോടിക്ക് ധനാനുമതിയും നല്കി. ഭൂമി ഏയേറ്റെടുക്കല് നഷ്ടപരിഹാരത്തിന് 26.46 കോടി രൂപ അനുവദിച്ചുവെന്നും ഡോ.എന്‍. ജയരാജിന്റെ സബ്മിഷന് മന്ത്രി മറുപടി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

