ജി.എസ്.ടിയിലെ അമിതവില: നിസ്സഹായരായി സർക്കാർ സംവിധാനങ്ങൾ
text_fieldsതിരുവനന്തപുരം: ജി.എസ്.ടിയിൽ ജനങ്ങളെ പിഴിഞ്ഞ് അമിത ലാഭമുണ്ടാക്കുേമ്പാൾ നിസ്സഹായരായി സർക്കാർ സംവിധാനങ്ങൾ. ജി.എസ്.ടി നിയമപ്രകാരം ആൻറി പ്രോഫിറ്ററിങ് അതോറിറ്റിക്കാണ് അമിതമായി ലാഭം കൊയ്യുന്നതിനെതിരെ നടപടി എടുക്കാനുള്ള അവകാശം. സംസ്ഥാനങ്ങളിൽ സ്ക്രീനിങ് സമിതികളും വരും. ഇൗ അതോറിറ്റി സ്ഥാപിക്കാതെ പുതിയ നികുതിയിലേക്ക് മാറിയതാണ് ആശയക്കുഴപ്പത്തിനിടെ ജനങ്ങളുടെ കീശ ചോരുന്നതിന് വഴിെവച്ചത്.
അതോറിറ്റിയും സംസ്ഥാന സ്ക്രീനിങ് കമ്മിറ്റികളും ഉടൻ രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി ഡോ. തോമസ് െഎസക് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു. ജി.എസ്.ടി ചർച്ചകളിൽ മന്ത്രി ഡോ. തോമസ് െഎസക്കാണ് ഇത്തരം സംവിധാനം വേണമെന്ന ആവശ്യമുയർത്തിയത്. സമ്മർദത്തെ തുടർന്ന് ഇത് അംഗീകരിെച്ചങ്കിലും പുതിയ നികുതി നടപ്പാക്കിയഘട്ടത്തിൽ ഇതിനായി അതോറിറ്റി സ്ഥാപിച്ചില്ല. ഇത് എന്നുവരുമെന്ന് ഒരു വ്യക്തതയുമില്ല. ജി.എസ്.ടി നടപ്പാക്കും മുമ്പ് സമിതികൾ വന്നിരുെന്നങ്കിൽ ഫലപ്രദമായ ഇടപെടൽ കഴിയുമായിരുന്നു. ഇപ്പോഴുള്ള പരാതികൾ പുതിയ അതോറിറ്റി വന്നാലേ ഫലപ്രദമായി പരിഹരിക്കാനാകൂ. ഭക്ഷണം, കോഴിയിറച്ചി എന്നിവക്ക് പരമാവധി വിൽപന വിലയില്ലാത്തതും നിയന്ത്രണത്തിന് പ്രയാസം സൃഷ്ടിക്കും.
നികുതി കുറഞ്ഞതിെൻറ നേട്ടം ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും ഇതിൽ വിട്ടുവീഴ്ചയില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ഈ വിലക്കുറവ് കമ്പോളത്തിൽ പ്രതിഫലിക്കുന്നില്ല. ഒരു കാരണവശാലും അച്ചടിച്ച എം.ആർ.പി വിലേയക്കാൾ കൂടുതൽ വിലയ്ക്ക് ചരക്കുകൾ വിൽക്കാൻ പാടില്ല. നികുതി കിഴിവിന് ആനുപാതികമായി എം.ആർ.പിയിൽനിന്ന് വില കുറച്ചാണ് ചരക്കുകൾ വിൽക്കേണ്ടത്. ജി.എസ്.ടി നടപ്പാക്കിയ സ്ഥലങ്ങളിലെല്ലാം കച്ചവടക്കാർ ഇത്തരത്തിൽ അമിതലാഭം കൊയ്യാൻ ശ്രമിക്കുകയും വിലക്കയറ്റം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലും പോക്ക് അങ്ങോട്ടുതന്നെയാണ്. ഇക്കാര്യം കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും മന്ത്രി പറഞ്ഞു.