വ്യാപാരികൾക്ക് ജി.എസ്.ടി ബാലികേറാമല -സി.എ.ഐ.ടി
text_fieldsആലപ്പുഴ: നിത്യേന മാറുന്ന ജി.എസ്.ടി ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് കച്ചവടം നടത്തുകയെന്നത് ചെറുകിട -ഇടത്തരം വ്യാപാരികൾക്ക് ബാലികേറാമലയായി മാറിയെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സി.എ.ഐ.ടി) സംസ്ഥാന പ്രസിഡന്റ് പി. വെങ്കിട്ടരാമ അയ്യർ. ഇതുമായി ബന്ധപ്പെട്ട റിട്ടേണുകൾ സമർപ്പിക്കുന്നത് ദുർഘടമായി.
മാനുഷികമായി സംഭവിക്കുന്ന തെറ്റുകൾ തിരുത്താൻപോലും മാർഗങ്ങളില്ല. എല്ലാ മേഖലയിലും കടന്നുകയറിയ ഇ-കൊമേഴ്സ് ഓൺലൈൻ വ്യാപാര ഭീഷണിയിൽ വിറ്റുവരവ് തകർന്നവരാണ് ജി.എസ്.ടി ഊരാക്കുടുക്കിൽപ്പെട്ട് നട്ടം തിരിയുന്നതെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

