Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടുമുറ്റത്തെ​...

വീട്ടുമുറ്റത്തെ​ ചെടിച്ചട്ടികളിൽ കഞ്ചാവ്​ വളർത്തി; 'നല്ലവനായ ഉണ്ണി' പൊലീസിന്‍റെ പിടിയിൽ

text_fields
bookmark_border
cannabis
cancel
camera_alt

അറസ്റ്റിലായ പി.​സി. ജി​ബി​, ചെടിച്ചട്ടിയിൽ വളർത്തിയ കഞ്ചാവ്​

ക​ൽ​പ​റ്റ: വീ​ട്ടു​മു​റ്റ​ത്ത് ചെടിച്ചട്ടിയിൽ ന​ട്ടു​വ​ള​ർ​ത്തി​യ നി​ല​യി​ൽ ക​ഞ്ചാ​വു​ചെ​ടി ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ ത​വി​ഞ്ഞാ​ൽ പേ​ര്യ സ്വ​ദേ​ശി പി.​സി. ജി​ബി​നെ അ​റ​സ്​​റ്റ് ചെ​യ്തു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി​ക്ക് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ജി​ല്ല നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി വി. ​ര​ജി​കു​മാ​റിെൻറ നി​ർ​േ​ദ​ശ പ്ര​കാ​രം ആ​ൻ​റി നാ​ർ​കോ​ട്ടി​ക് സ്ക്വാ​ഡും ത​ല​പ്പു​ഴ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ എ​സ്.​ഐ പി.​ജെ. ജി​മ്മി​യും സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്.

12 സെന്‍റി മീറ്റർ വലിപ്പമുള്ള 10 കഞ്ചാവ്​ ചെടികളാണ്​ ഇവിടെ ഉണ്ടായിരുന്നത്​. എൻ.ഡി.പി.എസ്​ ആക്ട് പ്രകാരമാണ്​ കേസ് രജിസ്റ്റർ ചെയ്​തത്​.

ക​ഞ്ചാ​വു​മാ​യി കഴിഞ്ഞദിവസം അ​ഞ്ചു യു​വാ​ക്ക​ളെ മുത്തങ്ങയിൽനിന്നും പിടികൂടിയിരുന്നു. കാ​സ​ർ​കോ​ട് മാ​വു​ങ്ക​ൽ സ്വ​ദേ​ശി ഹ​രി​മു​ര​ളി (23), ബ​ല്ല സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു (21), ജി​ഷ്ണു (19), ശ്യാം ​പ്ര​സാ​ദ് (22), ജി​തി​ൻ ഭാ​സ്ക​ർ (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ബ​ത്തേ​രി എ​സ്.​ഐ കെ.​എ​ൻ. കു​മാ​ര​നും സം​യു​ക്ത​മാ​യി മു​ത്ത​ങ്ങ മൂ​ല​ഹ​ള്ള​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. 50 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcannabis
Next Story