ഗ്രോ വാസുവിന്റെ ജീവിതവും രാഷ്ട്രീയവും; 'ഗ്രോ വാസു' ഡോക്യുമെന്‍ററി റിലീസ് ചെയ്തു
text_fieldsകോഴിക്കോട്: മുൻ നക്സലൈറ്റും തൊഴിലാളി നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ ഗ്രോ വാസുവിന്റെ ജീവിതവും രാഷ്ട്രീയവും പ്രമേയമായ ഡോക്യുമെന്ററി സിനിമ 'ഗ്രോ വാസു' മേയ് ഒന്ന് തൊഴിലാളി ദിനത്തിൽ യൂട്യൂബിലൂടെ റിലീസ് ചെയ്തു. 16-മത് ഐ.ഡി.എസ്.എഫ്.എഫ്.കെ, ചെന്നൈ സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവൽ, ചിറ്റൂർ പാഞ്ചജന്യം, ഗുഫ്തുഗു ഫിലിം ഫെസ്റ്റ് തുടങ്ങിയ അന്താരാഷ്ട്ര മേളകളിലെ പ്രദർശനത്തിന് ശേഷമാണ് റിലീസ്. എ.വി.എം ഉണ്ണി ആർക്കൈവ്സ് യൂട്യൂബ് ചാനലിലാണ് റിലീസ്. ഔട്ട് ഓഫ് ഓർഡർ ഫിലിംസും എ.വി.എം ഉണ്ണി ആർക്കൈവ്സും ചേർന്ന് നിർമിച്ച ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് അർഷഖാണ്. ഛായാഗ്രാഹകൻ: സൽമാൻ ഷരീഫ്, എഡിറ്റ്: കെവിൻ, മ്യൂസിക്: സനൂപ് ലൂയിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ലുഖ്മാനുൽ ഹക്കീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

