Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർദിനാളിനെതിരെ...

കർദിനാളിനെതിരെ പടയൊരുക്കവുമായി വൈദികർ; തെരുവിലിറങ്ങാൻ മടിക്കില്ലെന്ന്​ മുന്നറിയിപ്പ്​

text_fields
bookmark_border
alenchery-bishap
cancel

കൊ​ച്ചി: സീ​റോ മ​ല​ബാ​ർ സ​ഭ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത ഭ​ര​ണ​ച്ചു​മ​ത​ല​യി​ൽ തി​രി​ച്ചെ​ത്തി​യ മേ​ജ​ർ ആ​ർ​ച് ബി​ഷ​പ്​ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ്​ ആ​ല​ഞ്ചേ​രി​ക്കെ​തി​രെ പ​ട​യൊ​രു​ക്ക​വു​മാ​യി വൈ​ദി​ക​ർ. അ​തി​രൂ​പ​ത​ക്ക്​ പ്ര​ത്യേ​ക അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ആ​ർ​ച്​ ബി​ഷ​പ്പി​നെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ കൊ​ച്ചി​യി​ൽ ചേ​ർ​ന്ന വൈ​ദി​ക​രു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ​ഹാ​യ മെ​ത്രാ​ന്മാ​രെ​യോ വൈ​ദി​ക​രെ​യോ അ​ൽ​മാ​യ​രെ​യോ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ​പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങു​മെ​ന്നും​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

ഭൂ​മി ഇ​ട​പാ​ടി​ലെ ക്ര​മ​ക്കേ​ടു​ക​ളു​ടെ പേ​രി​ൽ അ​തി​രൂ​പ​ത​യു​ടെ ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​രു വ​ർ​ഷം മു​മ്പ്​ മാ​ർ​പാ​പ്പ നീ​ക്കി​യ ക​ർ​ദി​നാ​ളി​നെ അ​തേ സാ​ഹ​ച​ര്യം നി​ല​നി​​ൽ​ക്കെ ത​ൽ​സ്​​ഥാ​ന​ത്ത്​ തി​രി​ച്ചെ​ത്തി​ച്ച​ത്​ അ​ധാ​ർ​മി​ക​മാ​ണെ​ന്ന്​ യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ്വാ​സി​ക​ളു​ടെ സം​ശ​യ​വും ആ​ശ​ങ്ക​യും നീ​ക്കാ​ൻ സ​ഭ സി​ന​ഡ്​ ന​ട​പ​ടി​യെ​ടു​ക്ക​ണം.

ഭൂ​മി ഇ​ട​പാ​ട്​ സം​ബ​ന്ധി​ച്ച ഡോ. ​ജോ​സ​ഫ്​ ഇ​ഞ്ചോ​ടി ക​മീ​ഷ​ൻ, കെ.​പി.​എം.​ജി എ​ന്നി​വ​യു​ടെ റി​പ്പോ​ർ​ട്ട്​ പ​ര​സ്യ​പ്പെ​ടു​ത്ത​ണം. സ​ഹാ​യ മെ​ത്രാ​ന്മാ​രാ​യ മാ​ർ സെ​ബാ​സ്​​റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്തി​നെ​യും മാ​ർ ജോ​സ്​ പു​ത്ത​ൻ​വീ​ട്ടി​ലി​നെ​യും വി​ശ​ദീ​ക​ര​ണം​പോ​ലും​ ചോ​ദി​ക്കാ​തെ ആ​ർ​ച്​ ബി​ഷ​പ്​ ഹൗ​സി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യ​ത്​ അ​പ​ല​പ​നീ​യ​മാ​ണ്. നി​ല​വി​ലെ സ​ങ്കീ​ർ​ണ സാ​ഹ​ച​ര്യം മ​റ​യാ​ക്കി അ​തി​രൂ​പ​ത​യെ വെ​ട്ടി​മു​റി​ച്ച്​ മൂ​ന്ന്​ രൂ​പ​ത​ക​ളാ​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്കം ചെ​റു​ക്കും. സ്​​ഥാ​വ​ര ജം​ഗ​മ വ​സ്​​തു​ക്ക​ൾ വി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.അ​തി​രൂ​പ​ത​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലെ കെ​ടു​കാ​ര്യ​സ്​​ഥ​ത​യു​ടെ കാ​ര്യ​കാ​ര​ണ​ങ്ങ​ൾ വി​ശ്വാ​സി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ മാ​ർ ആ​ല​ഞ്ചേ​രി​യു​ടെ ക​ൽ​പ​ന​ക​ളും സ​ർ​ക്കു​ല​റു​ക​ളും ഇ​ട​യ​ലേ​ഖ​ന​ങ്ങ​ളും പ​ള്ളി​ക​ളി​ൽ വാ​യി​ക്കാ​ൻ പ്ര​യാ​സ​മു​ണ്ടെ​ന്ന്​ യോ​ഗം വ്യ​ക്​​ത​മാ​ക്കി.
മാ​ർ​പാ​പ്പ​യെ കാ​ര്യ​ങ്ങ​ൾ നേ​രി​ട്ട്​ ധ​രി​പ്പി​ക്കാ​നും വൈ​ദി​ക​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

കെ.സി.ബി.സി മീഡിയ കമീഷൻ സമൂഹത്തെ കബളിപ്പിക്കുന്നുവെന്ന്​ എ.എം.ടി
കൊച്ചി: കെ.സി.ബി.സി മീഡിയ കമീഷൻ പൊതുസമൂഹത്തെയും വിശ്വാസികളെയും കബളിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് അതിരൂപതയിലെ അല്‍മായ കൂട്ടായ്മയായ ആര്‍ച് ഡയസിഷന്‍ മൂവ്‌മ​​െൻറ് ഫോര്‍ ട്രാന്‍സ്പെരന്‍സി (എ.എം.ടി). വിശ്വാസികളുടെ പിതാവ് ആകേണ്ടിയിരുന്ന ഇടയൻ ചെന്നായയാകാൻ ശ്രമിച്ചതുകൊണ്ടാണ് മീഡിയ കമീഷൻ തെറ്റായ പരിഭാഷ ഇറക്കേണ്ടി വരുന്നത്. കർദിനാൾ ജോർജ് ആലഞ്ചേരിക്കും അദ്ദേഹത്തെ ന്യായീകരിച്ചുള്ള മീഡിയ കമീഷ​​​െൻറ വാർത്തക്കുറിപ്പുകൾക്കെതിരെയുമാണ് എ.എം.ടിയുടെ രൂക്ഷ പ്രതികരണം.

ഇറക്കുന്ന വാർത്തക്കുറിപ്പുകളെല്ലാം അബദ്ധങ്ങളാകുകയും വിശദീകരണക്കുറിപ്പുകളിറക്കുകയും ചെയ്യേണ്ട ഗതികേടിലാണ് മീഡിയ കമീഷൻ. ഇംഗ്ലീഷ് പരിജ്ഞാനത്തി​​​െൻറ കുറവുകൊണ്ടല്ല, മറിച്ച് പരിഭാഷയിലും വ്യാഖ്യാനത്തിലും കുതന്ത്രം ഉള്ളതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. വിശ്വാസികൾ വെറും മണ്ടന്മാരാണെന്നാണ് ഇത്തരം പ്രസ്താവനകൾ ഇറക്കുന്നതിലൂെട അവർ ധരിച്ചിരിക്കുന്നതെന്നും എ.എം.ടി പ്രസിഡൻറ് മാത്യു ജോസഫ്, ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ എന്നിവർ വാർത്തക്കുറിപ്പിൽ കുറ്റ​പ്പെടുത്തി.

Show Full Article
TAGS:mar alencherry Syro-Malabar Sabha kerala news malayalam news 
News Summary - Group of Priest against mar alencherry syro malabar sabha -Kerala News
Next Story