Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരിങ്ങോട്ടുകരയിൽ ബൈക്കിലെത്തിയ സംഘം വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

text_fields
bookmark_border
explosion 9087897
cancel

അന്തിക്കാട്: തൃശൂർ പെരിങ്ങോട്ടുകരയിൽ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. കരുവാൻകുളം ഗുരുജി റോഡിൽ നായരുപറമ്പിൽ ബിജുവിന്റെ വീടിനു നേരെയാണ് നാടൻ ബോംബെന്ന് കരുതുന്ന വസ്തുഎറിഞ്ഞത്. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. ആർക്കും പരിക്കില്ല.

ബിജുവിന്റെ ഭാര്യ സംഗീതയും നാല് പെൺമക്കളും അമ്മ തങ്കയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ബിജു വിദേശത്താണ്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വീടിന്റെ ചുമരിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് കുടുംബം പറഞ്ഞു. സ്ഫോടന ശബ്ദം അരകിലോമീറ്ററോളം ദൂരം വരെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.

സ്‌ഫോടക വസ്തു ഉണ്ടാക്കാനായി ഉപയോഗിച്ച ചരടുകളും മറ്റും സംഭവസ്ഥലത്ത് ചിതറിക്കിടക്കുന്നുണ്ട്. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - group on a bike threw an explosive device at the house
Next Story