Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇരിട്ടിക്ക് സമീപം യൂദാശ്ലീഹായുടെ സ്വരൂപത്തിനും ഗ്രോട്ടോയ്ക്കും തീയിട്ടു
text_fieldsbookmark_border
ഇരിട്ടി: ഇരിട്ടി - പേരാവൂർ റോഡിൽ കാക്കയങ്ങാട് വിശുദ്ധ യൂദാശ്ലീഹായുടെ കപ്പേളയോടനുബന്ധിച്ചുള്ള ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും തീയിട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. എടത്തൊട്ടി സെൻറ് വിൻസന്റ് പള്ളിക്ക് കീഴിൽ ഉള്ളതാണ് കപ്പേള.
കോൺക്രീറ്റ് നിർമ്മിതി ആയതിനാൽ കത്തിപ്പോയില്ല. സ്വരൂപവും ഗ്രോട്ടോയും തീപിടിച്ച് കരിഞ്ഞ നിലയിലാണ്. കപ്പേള വികാരി ഫാ. രാജു ചൂരയ്ക്കൽ പൊലീസിൽ പരാതി നൽകി. മുഴക്കുന്ന് പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. കത്തിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ദ്രാവകത്തിന്റെ അവശിഷ്ടം അടങ്ങിയ കുപ്പി സമീപത്ത് നിന്ന് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

