Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപല തവണ ജ്യൂസിൽ വിഷം...

പല തവണ ജ്യൂസിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചെന്ന്​

text_fields
bookmark_border
പല തവണ ജ്യൂസിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചെന്ന്​
cancel

തി​രു​വ​ന​ന്ത​പു​രം: കാ​മു​ക​ൻ പാ​റ​ശ്ശാ​ല സ്വ​ദേ​ശി ഷാ​രോ​ൺ രാ​ജി​നെ പ​ല​ത​വ​ണ ജ്യൂ​സി​ൽ വി​ഷം ക​ല​ർ​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ചെ​ന്ന്​ മു​ഖ്യ​പ്ര​തി ഗ്രീ​ഷ്മ. ഷാ​രോ​ണി​നെ കൊ​ല്ലാ​ൻ ആ​സൂ​ത്ര​ണം ചെ​യ്‍ത​തി​നെ​ക്കു​റി​ച്ച് ​ചോ​ദ്യം ചെ​യ്യ​ലി​ൽ ഗ്രീ​ഷ്മ വി​ശ​ദീ​ക​രി​ച്ചു. പു​റ​ത്തു​വ​ന്ന വി​ഡി​യോ​ക​ളി​ലു​ള്ള ജ്യൂ​സ്​ ച​ല​ഞ്ചു​ൾ​പ്പെ​ടെ കൊ​ല​പാ​ത​ക​ത്തി​നാ​യി ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണ്. മാ​താ​വി​നും അ​മ്മാ​വ​നു​മൊ​പ്പ​മാ​ണ്​ ഗ്രീ​ഷ്മ​യെ ചോ​ദ്യം ചെ​യ്ത​ത്. എ​ന്നാ​ൽ, കൊ​ല​യി​ൽ ഇ​വ​ർ​ക്ക്​ പ​ങ്കി​​ല്ലെ​ന്ന്​ ഗ്രീ​ഷ്മ ആ​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ജ്യൂ​സ്​ കു​ടി​ച്ച​ശേ​ഷം ഷാ​രോ​ൺ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ വി​വ​രം പു​റ​ത്തു​വ​രി​ക​യും ക​ഷാ​യ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ ആ​രാ​യു​ക​യും ചെ​യ്ത​പ്പോ​ൾ ത​ന്നി​ലേ​ക്ക്​ അ​ന്വേ​ഷ​ണം വ​രു​മെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ​പ്പോ​ഴാ​ണ്​ വി​ഷ​യം മാ​താ​വി​നോ​ട്​ പ​റ​ഞ്ഞ​ത്. മാ​താ​വ്​ ഇ​ട​പെ​ട്ട്​ സ​ഹോ​ദ​ര​നോ​ട്​ പ​റ​ഞ്ഞ്​ വി​ഷ​ക്കു​പ്പി സ​മീ​പ​ത്തെ കു​ള​ത്തി​ലെ​റി​ഞ്ഞ്​ ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ്​ പ്ര​തി​ക​ൾ പൊ​ലീ​സി​ന്​ ന​ൽ​കി​യ മൊ​ഴി.

ഗ്രീ​ഷ്മ​യു​ടെ വീ​ട്ടി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത പൊ​ടി​യാ​ണോ ക​ഷാ​യ​ത്തി​ൽ ചേ​ർ​ത്ത്​ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തും. ഗ്രീ​ഷ്മ​യും ഷാ​രോ​ണു​മാ​യി പോ​യെ​ന്ന്​ പ​റ​യ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തും. ഇ​നി അ​ഞ്ചു​ദി​വ​സം കൂ​ടി ഗ്രീ​ഷ്മ​യെ ക​സ്റ്റ​ഡി​യി​ൽ വെ​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ കോ​ട​തി​യു​ടെ അ​നു​മ​തി​യു​ണ്ട്. കേ​സ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​നോ​ട് പൊ​ലീ​സ്​ നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ട്. കേ​സ്​ ത​മി​ഴ്​​നാ​ട്​ പൊ​ലീ​സി​ന്​ കൈ​മാ​റു​ന്ന​തി​ലാ​ണ്​ പ്ര​ധാ​ന​മാ​യും നി​യ​മോ​പ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SharonGreeshmaSharon Murder Case
News Summary - Greeshma tried to kill him by mixing poison in the juice many times
Next Story