വധശിക്ഷ റദ്ദാക്കണം; ഹൈകോടതിയിൽ അപ്പീൽ നൽകി ഗ്രീഷ്മ
text_fieldsകൊച്ചി: ഷാരോൺ വധക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒന്നാംപ്രതി ഗ്രീഷ്മ ഹൈകോടതിയിൽ അപ്പീൽ നൽകി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്ന് അപ്പീലിൽ ആവശ്യപ്പെടുന്നു. അപ്പീൽ ഇന്ന് പരിഗണിക്കുമെന്നാണ് വിവരം.
പാറശ്ശാല ഷാരോൺ വധക്കേസിൽ ജനുവരി 20നാണ് ഗ്രീഷ്മക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. നിലവില്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ് ഗ്രീഷ്മ.
ആണ്‍ സുഹൃത്തായ ഷാരോണ്‍രാജിനെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍ മരിച്ചത്. മറ്റൊരാളുമായി ഗ്രീഷ്‌മയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ, ബന്ധത്തിൽ നിന്ന് പിന്മാറാൻ ഷാരോൺ തയാറാവാത്തതിനെ തുടർന്നാണ് കൊലപാതകം.
കേസിൽ മൂന്നാം പ്രതിയായ അമ്മാവൻ നിർമലകുമാരൻ നായർക്ക് മൂന്ന് വർഷം തടവ് കോടതി വിധിച്ചിരുന്നു. തെളിവിന്റെ അഭാവത്തിൽ ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെ വെറുതെവിട്ടിരുന്നു. 2023 ജനുവരി 25നാണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

