ഗ്രീഷ്മയുമായി നടത്തിയ ചാറ്റുകളിലും നിറയെ 'കഷായം'
text_fieldsതിരുവനന്തപുരം: ഷാരോണിനെ വകവരുത്താൻ കീടനാശിനി സംബന്ധിച്ച് ഗൂഗിളിൽ പരതിയതിന്റെ വിവരങ്ങളും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയുമാണ് അന്വേഷണം ഗ്രീഷ്മയിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്. മരണത്തിനുമുമ്പ് ഗ്രീഷ്മയുമായി നടത്തിയ വാട്സ്ആപ് ചാറ്റുകളിൽ ഈ കഷായത്തെക്കുറിച്ച് ഷാരോൺ ചോദിക്കുന്നതിന്റെ തെളിവുകൾ ലഭിച്ചിരുന്നു.
ഛർദിക്കുമെന്ന് കരുതിയില്ലെന്നും ക്ഷമ ചോദിക്കുന്നെന്നും പെൺകുട്ടി പറയുന്നതിന്റെ ഓഡിയോ റെക്കോഡുകളും ഷാരോണിന്റെ വീട്ടുകാർ അന്വേഷണസംഘത്തിന് കൈമാറി. പച്ച നിറത്തിലാണ് ഛർദിച്ചതെന്ന് ഷാരോൺ പറയുമ്പോൾ, കഷായത്തിന്റെ നിറം അങ്ങനെയായതുകൊണ്ടാകാമെന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. കഷായത്തിനുശേഷം കുടിച്ച ജ്യൂസിന്റെ കുഴപ്പമാകുമെന്നും ചാറ്റിൽ പറയുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

