Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎറണാകുളം ജില്ലയിലെ...

എറണാകുളം ജില്ലയിലെ തദ്ദേശസ്​ഥാപന സെക്രട്ടറിമാർക്ക്​ അറസ്​റ്റ്​ വാറൻറ്

text_fields
bookmark_border
എറണാകുളം ജില്ലയിലെ തദ്ദേശസ്​ഥാപന സെക്രട്ടറിമാർക്ക്​ അറസ്​റ്റ്​ വാറൻറ്
cancel

ചെന്നൈ: മനുഷ്യവിസർജ്യസംസ്​കരണത്തിന്​ സംവിധാനം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസിൽ മറുപടി നൽകാതെ അവഗണിച്ച എറണാകുളം ജില്ലയിലെ തദ്ദേശ സ്വയംഭരണസ്​ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക്​ ദേശീയ ഹരിത ട്രൈബ്യൂണൽ ദക്ഷിണേന്ത്യൻ ബെഞ്ച്​ അറസ്​റ്റ്​ വാറൻറ്​​ പുറപ്പെടുവിച്ചു. പാരിസ്​ഥിതിക വിഷയമായതിനാൽ ജാമ്യം ലഭിക്കും. ചെന്നൈ ബെഞ്ചിൽ നേരിട്ട്​ ഹാജരായി 10,000 രൂപയുടെ ജാമ്യം എടുക്കണമെന്നും ഉത്തരവിലുണ്ട്​. 

സെക്രട്ടറിമാരെ അറസ്​റ്റ്​ ചെയ്​ത്​ ​ഹാജരാക്കാൻ ജില്ലാ പൊലീസ്​ മേധാവിക്കും സിറ്റി^ റൂറൽ പൊലീസ്​ കമീഷണർമാർക്കും ജസ്​റ്റിസ്​​ എം. ശശിധരൻ നമ്പ്യാർ, വിദഗ്ധസമിതി അംഗം ​േഡാ. പി.എസ്​.റാവു എന്നിവരടങ്ങിയ ബെഞ്ച് നിർ​േദശം നൽകി. കേസിൽ മറുപടി സത്യവാങ്​മൂലം നൽകാൻ തദ്ദേശസ്​ഥാപനങ്ങൾക്ക്​ കോടതി രണ്ടാഴ്​ചകൂടി സമയം നൽകി. 

തൃക്കാക്കര, കളമശ്ശേരി നഗരസഭകൾ നൽകിയ സത്യവാങ്​മൂലത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയ കോടതി വിഷയത്തിൽ നിന്ന്​ വ്യതിചലിച്ചതിനാൽ പുതിയ സത്യവാങ്​മൂലം നൽകാൻ നിർ​േദശിച്ചു. കൊച്ചിൻ പോർട്ട്​ ട്രസ്​റ്റ്​ ഉൾപ്പെടെയുള്ള കേന്ദ്ര പൊതുമേഖലസ്​ഥാപനങ്ങളും കേസിൽ കക്ഷിയാണ്​. കേരള ഹൈകോടതി സ്വമേധയാ എടുത്ത കേസ്​ പാരിസ്​ഥിതികവിഷയമായതിനാൽ ഹരിത ട്രൈബ്യൂണലാണ്​ പരിഗണിക്കുന്നത്​.

കൊച്ചിയിലെ വീടുകളിലു​ം ഫ്ലാറ്റുകളിലും നിന്ന്​ മനുഷ്യവിസർജ്യം ശേഖരിക്കുന്ന ടാങ്കറുകൾ തന്നെ കുടിവെള്ളവിതരണത്തിന്​ ഉപയോഗിക്കുന്നതായും സംസ്​കാരിക്കാൻ സംവിധാനം ഇല്ലാത്തതിനാൽ പെരിയാറി​​െൻറ തീരങ്ങളിലും മറ്റു ജല​സ്രോതസ്സുകളിലും തള്ളുന്നതായും ചൂണ്ടിക്കാട്ടി 2008ൽ കേരള ഹൈകോടതി ജസ്​റ്റിസ്​ തോട്ടത്തിൽ ബി. രാധാകൃഷ്​ണൻ ചീഫ്​ ജസ്​റ്റിസിന്​ കത്തു നൽകിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsGreen tribunalself governing bodyernakulam districtmalayalam news
News Summary - green tribunal notice to secretaries of ernakulam district panchayathu -kerala news
Next Story