Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാർ പുതിയ...

മുല്ലപ്പെരിയാർ പുതിയ അണക്കെട്ടി​െൻറ സാധ്യതാ പഠനത്തിന്​ അനുമതി

text_fields
bookmark_border
മുല്ലപ്പെരിയാർ പുതിയ അണക്കെട്ടി​െൻറ സാധ്യതാ പഠനത്തിന്​ അനുമതി
cancel

ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടി​​​െൻറ സാധ്യതാ പഠനത്തിന്​ കേന്ദ്ര പരിസ്​ഥിതി മന്ത്രാലയത്തി​​​െൻറ അനുമതി. കേരളത്തെ ബാധിച്ച പ്രളയത്തി​​​െൻറ പശ്​ചാത്തിലത്തിൽ 123 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട്​ നിലനിർത്തുന്നത്​ അപകടമാണെന്നും പുതിയ അണക്കെട്ടി​​​െൻറ സാധ്യത പരിശോധിക്കണമെന്നുമുള്ള സംസ്​ഥാന സർക്കാറി​​​െൻറ ശിപാർശ അംഗീകരിച്ചാണ്​ നടപടി. നിബന്ധനകളോടെയാണ്​ പഠനത്തിന്​ അനുമതി നൽകിയത്​.

പഠനാനുമതി നൽകി എന്നതിനർഥം പദ്ധതിക്ക്​ പരിസ്​ഥിതി അനുമതി ലഭിക്കാൻ യോഗ്യതയുണ്ടെന്നല്ല. പരിസ്​ഥിതി അനുമതിക്ക്​ അപേക്ഷിക്കും മുമ്പ്​ ആവശ്യമായ എല്ലാ അനുമതികളും കേരളം തേടണ​െമന്നും സമിതി നിർദേശിച്ചു.

മന്ത്രാലയത്തി​​​െൻറ വിദഗ്​ധസമിതി മുമ്പാകെ സെപ്​തംബർ 27നാണ്​ കേരളം ശിപാർയുമായി സമീപിച്ചത്​. അണക്കെട്ട്​ പരിസരത്തെ സാഹചര്യങ്ങൾ പഠിക്കണമെന്നായിരുന്നു കേരളത്തി​​​െൻറ ആവശ്യം. അണക്കെട്ടി​​​െൻറ സാഹചര്യങ്ങൾ പഠിക്കുന്നത്​ ഏത്​ പദ്ധതികൾക്കും അനുമതി നൽകുന്നതിനും നിഷേധിക്കുന്നതിനും മുമ്പ്​ നടത്തേണ്ട അടിസ്​ഥാന പ്രക്രിയയാണ്​​. പഠന പ്രക്രിയക്ക്​ ചില നിബന്ധനകളോടെ അനുമതി നൽകുന്നുവെന്ന്​ സമിതിയു​െട മിനുട്​സിൽ വ്യക്​തമാക്കുന്നു.

എന്നാൽ സമിതിയുടെ നടപടി കോടതിയലക്ഷ്യമാണെന്ന്​ തമിഴ്​നാട്​ ആരോപിച്ചു. 2014 മെയ്​ ഏഴിലെ സുപ്രീം കോടതി വിധി ലംഘിച്ചതിന്​ മന്ത്രാലയത്തിനെതിരെ കോടതിയലക്ഷ്യത്തിന്​ കേസ്​ നൽകുമെന്നും തമിഴ​്​​നാട്​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mullaperiyar damkerala newsmalayalam newsEnvironmental Committee
News Summary - Green min okays study for new dam at Mullaiperiyar - Kerala News
Next Story