പച്ചത്തേങ്ങ സംഭരണം ഊർജിതമാക്കും -മന്ത്രി
text_fieldsതിരുവനന്തപുരം: നാളികേര വില ഇടിഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത് പച്ചത്തേങ്ങ സംഭരണം ഊർജിതമാക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കേരഫെഡിൽ രജിസ്റ്റർ ചെയ്ത സൊസൈറ്റികൾ, വി.എഫ്.പി.സി.കെ വിപണികൾ, നാളികേര വികസന കോർപറേഷൻ എന്നിവ മുഖേനയാണ് സംഭരണം നടത്തുക. നിലവിൽ സംഭരണം നടത്തുന്ന ഇടങ്ങൾക്ക് പുറമെയാണ് പുതിയ കേന്ദ്രങ്ങൾ.
സ്വാശ്രയ കർഷക സംഘങ്ങൾക്ക് ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഏർപ്പെടുത്താൻ വി.എഫ്.പി.സി.കെ സി.ഇ.ഒയെ ചുമതലപ്പെടുത്തി. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വി.എഫ്.പി.സി.കെയുടെ പത്തും പാലക്കാട് ജില്ലയിൽ 15ഉം കർഷക വിപണികളാണ് നിലവിൽ സംഭരണത്തിന് തെരഞ്ഞെടുത്തത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സംഭരണ കേന്ദ്രങ്ങളിൽ വെച്ചുതന്നെ കർഷകരുടെ അപേക്ഷകളും മറ്റ് രേഖകളും പരിശോധിച്ച് വിലയിരുത്തും. തുക കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലായിരിക്കും കൈമാറുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

