മുക്കുപണ്ടം പകരം വച്ച് അമ്മൂമ്മയുടെ സ്വർണ്ണമാല മോഷ്ടിച്ച പേരക്കുട്ടി അറസ്റ്റിൽ
text_fieldsആലപ്പുഴ: മുക്കുപണ്ടം പകരം വച്ച് അമ്മൂമ്മയുടെ സ്വർണ്ണമാല മോഷ്ടിച്ച പേരക്കുട്ടി അറസ്റ്റിൽ. ഞായറാഴ്ച രാത്രിയി പള്ളിപ്പാട് തെക്കേക്കര കാവലാശേരി വീട്ടിൽ പൊന്നമ്മയുടെ കഴുത്തിൽ കിടന്ന മുക്കാൽ പവൻ മാലയും കാൽ പവൻ തൂക്കം വരുന്ന ലോക്കറ്റും ഉൾപ്പെടുന്ന സ്വർണമാലയാണ് മോഷ്ടിച്ചത്. മാല കാണാതായതോടെ പൊന്നമ്മ പൊലീസില്‍ പരാതിപ്പെട്ടു.
പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് വീട്ടിൽ തന്നെ താമസിക്കുന്ന പൊന്നമ്മയുടെ കൊച്ചുമകനായ പള്ളിപ്പാട് തെക്കേക്കര ശ്രുതി ഭവനത്തിൽ സുധീഷ് (26) പിടിയിലായത്. അമ്മൂമ്മ രാത്രി ഉറങ്ങുമ്പോൾ കഴുത്തിലെ സ്വര്‍ണ മാലയോട് സാമ്യമുള്ള മുക്കുമാല കൊണ്ടിടുകയും പൊന്നമ്മയുടെ കഴുത്തിൽ കിടന്ന സ്വർണമാല എടുക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. സുധീഷിനെ പള്ളിപ്പാട് ഭാഗത്തുനിന്ന് പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തു. ഇയാള്‍ ഹരിപ്പാട് സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

