മുത്തച്ഛനും ചെറുമകനും കുളത്തിൽ മരിച്ച നിലയിൽ
text_fieldsകോതമംഗലം: മുത്തച്ഛനെയും ചെറുമകനെയും കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പോത്താനിക്കാട് പുളിന്താനം ചെനയപ്പിള്ളി ജോർജ് (78), ചെറുമകൻ ജെറിൻ (13) എന്നിവരാണ് മരിച്ചത്.
ഇരുവരും വ്യാഴാഴ്ച്ച രാവിലെ കൃഷിയിടത്തിൽ പുല്ലിന് മരുന്ന് തെളിക്കാൻ പോയതായിരുന്നു. തിരിച്ചു വരാത്തതിനെ തുടർന്ന് ഉച്ചയോടെ ബന്ധുക്കൾ അന്വേഷിച്ചിറങ്ങി. തിരിച്ചിലിനിടയിൽ കുളക്കരയിൽ ചെരുപ്പ് കണ്ടെത്തി. വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ അഗ്നി രക്ഷ സേനാംഗങ്ങൾ ഇരുവരുടെയും മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
പാടത്തിനോട് ചേർന്നുള്ള എട്ട് അടി താഴ്ചയുള്ള കുളത്തിലാണ് രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തിയത്. കുളത്തിൽ നിറയെ ചെളി ഉണ്ടായിരുന്നു.
ജെറിൻ കുളത്തിൽ വീഴുന്നത് കണ്ട് ജോർജ് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേരും ചെളിയിൽ അകപ്പെട്ടതാതാകാമെന്നാണ് പ്രാഥമിക നിഗമനം.
ജെറിൻ - പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹങ്ങൾ മൂവാറ്റുപുഴ ജനറൽ ആശൂപത്രി മോർച്ചറിയിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

