Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി ഗ്രാമീൺ ബാങ്ക് ജീവനക്കാർ പണിമുടക്കും
text_fieldsbookmark_border
കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂനിയെൻറയും കേരള ഗ്രാമീൺ ബാങ്ക് ഓഫിസ് യൂനിയെൻറയും ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി ഗ്രാമീൺ ബാങ്ക് ജീവനക്കാർ പണിമുടക്കും.
മുഴുവൻ തസ്തികയിലേക്കും നിയമാനുസൃതം ആവശ്യമായ ജീവനക്കാരെ നിയമിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിലെ ദയനീയ ഹാർഡ്വെയർ, ടെക് പ്രോഡക്ട്സ് പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

