Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലക്ടര്‍മാര്‍ ഗ്രാമസഭ...

കലക്ടര്‍മാര്‍ ഗ്രാമസഭ വിളിക്കണമെന്ന കേന്ദ്രനിര്‍ദേശം തള്ളി

text_fields
bookmark_border
കലക്ടര്‍മാര്‍ ഗ്രാമസഭ വിളിക്കണമെന്ന കേന്ദ്രനിര്‍ദേശം തള്ളി
cancel

തിരുവനന്തപുരം: റിപ്പബ്ളിക് ദിനത്തില്‍ കലക്ടര്‍മാര്‍ ഗ്രാമസഭ വിളിച്ചുചേര്‍ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാന മന്ത്രിസഭായോഗം തള്ളി. ആസൂത്രണവുമായി ബന്ധപ്പെട്ട് കേന്ദ്രം രൂപവത്കരിച്ച നീതി ആയോഗാണ് ഗ്രാമസഭ വിളിക്കണമെന്ന നിര്‍ദേശം സംസ്ഥാനത്തിന് നല്‍കിയത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിച്ചു. സംസ്ഥാനത്ത് നടപ്പാക്കിയ പഞ്ചായത്തീരാജ് പദ്ധതിയനുസരിച്ച് കലക്ടര്‍മാര്‍ക്ക് ഗ്രാമസഭ വിളിക്കാന്‍ കഴിയില്ളെന്ന് വിലയിരുത്തി.

സംസ്ഥാനത്തെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രാമസഭ വിളിക്കാനുള്ള അധികാരം ജനപ്രതിനിധികള്‍ക്ക് മാത്രമാണ്. പഞ്ചായത്തീരാജ് നിയമം നടപ്പാക്കാത്ത മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി വ്യത്യസ്തമാണെന്നും സഭ വിലയിരുത്തി. ഗ്രാമസഭ വിളിക്കുന്നതിനും ജനങ്ങളെ അറിയിക്കുന്നതിനുമായി നിശ്ചിത കാലപരിധിയും പറയുന്നുണ്ട്. ഇത്രയും ചുരുങ്ങിയ കാലയളവില്‍ ഗ്രാമസഭ വിളിക്കാന്‍ നിര്‍ദേശിക്കാനും കഴിയില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് കേന്ദ്രനിര്‍ദേശം നടപ്പാക്കേണ്ടതില്ളെന്നാണ് മന്ത്രിസഭാ തീരുമാനം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grma sabha
News Summary - Grama sabha
Next Story