ഗ്രേഡ് എസ്.ഐ യഥാർഥ എസ്.ഐക്ക് തുല്യമല്ലെന്ന് ആഭ്യന്തര വകുപ്പ്
text_fieldsതിരുവനന്തപുരം: ഗ്രേഡ് എസ്.ഐ യഥാർഥ എസ്.ഐക്ക് തുല്യമല്ലെന്ന് ആഭ്യന്തര വകുപ്പ്. കേസന്വേഷണമുൾപ്പെടെ സബ് ഇൻസ്പെക്ടറുടെ ചുമതലകൾ ഗ്രേഡ് എസ്.ഐമാർക്ക് വഹിക്കാൻ നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതികൾ വരുത്തണമെന്ന ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്ന് സംസ്ഥാന പൊലീസ് മേധാവിയെ ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി അറിയിച്ചു.
ഈ ആവശ്യമുന്നയിച്ച് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് നൽകിയ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊലീസുകാർ 25 വർഷത്തെ സേവനം പൂർത്തിയാക്കുമ്പോഴാണ് സബ് ഇൻസ്പെക്ടർ എന്ന ഗ്രേഡ് പദവി അനുവദിക്കുന്നത്. എന്നാൽ, വിവിധ ചട്ടങ്ങൾ പ്രകാരം നൽകുന്ന അധികാരങ്ങൾ, കടമകൾ, ബാധ്യതകൾ എന്നിവയുടെ കാര്യത്തിൽ ഗ്രേഡ് എസ്.ഐയെ യഥാർഥ എസ്.ഐ റാങ്കുമായി തുല്യമാക്കുക സാധ്യമല്ലെന്നാണ് കത്തിൽ പറയുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

