ഇനി വായനക്കും ഗ്രേസ് മാര്‍ക്ക്; പത്രവായനക്ക് ആഴ്ചയില്‍ ഒരു പിരീഡ്
text_fieldsവി. ശിവന്‍കുട്ടി
തിരുവനന്തപുരം: വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വായനക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. വായനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും കൈപ്പുസ്തകം തയ്യാറാക്കുകയും ചെയ്യും. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് അനുയോജ്യമായ വായനാ പ്രവര്‍ത്തനങ്ങളും അഞ്ചുമുതല്‍ പന്ത്രണ്ടുവരെ ക്ലാസിലെ കുട്ടികള്‍ക്ക് പത്രം വായനയും തുടര്‍പ്രവര്‍ത്തനങ്ങളും നല്‍കുന്നതിനായി ആഴ്ചയില്‍ ഒരു പിരീഡ് മാറ്റിവെക്കുമെന്നും മന്ത്രി അറിയിച്ചു.
കെ-ഡിസ്‌കിന്റെ ‘ശാസ്ത്രപഥം’ പരിപാടിയിലെ വിജയികൾക്ക് 10 മാർക്ക് നൽകും. കെ-ഡിസ്‌കിന്റെ ശാസ്ത്രപഥം-യുവ നൂതനാശയത്വ പരിപാടി(യങ് ഇനവേറ്റീവ് പ്രോഗ്രാം)യിൽ ജേതാക്കളാവുന്ന ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്കാണ് ഗ്രേസ് മാർക്ക്. സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്ക് പത്തിലും പ്ലസ്ടുവിലും പരീക്ഷാഫലത്തെ സ്വാധീനിക്കുന്നുണ്ടെന്നും ഉപരിപഠനത്തിന് ഈ മാർക്ക് ഉപകരിക്കുന്നില്ലെന്നുമുള്ള ആക്ഷേപം ഗൗനിക്കാതെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
കുറിപ്പിന്റെ പൂര്‍ണരൂപം
വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വായനക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി അടുത്ത അധ്യയന വര്‍ഷം മുതല്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് അനുയോജ്യമായ വായനാ പ്രവര്‍ത്തനങ്ങളും അഞ്ച് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സിലെ കുട്ടികള്‍ക്ക് പത്രം വായനയും തുടര്‍പ്രവര്‍ത്തനങ്ങളും നല്‍കുന്നതിനായി ആഴ്ചയില്‍ ഒരു പിരീഡ് മാറ്റിവെക്കും. വായനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും കൈപ്പുസ്തകം തയ്യാറാക്കുകയും ചെയ്യും. കലോത്സവത്തില്‍ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

