Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൗരിയമ്മയുടെ...

ഗൗരിയമ്മയുടെ കളത്തില്‍പറമ്പില്‍ തറവാട് ആരവങ്ങളൊഴിഞ്ഞ് അനാഥമായി

text_fields
bookmark_border
ഗൗരിയമ്മയുടെ കളത്തില്‍പറമ്പില്‍ തറവാട് ആരവങ്ങളൊഴിഞ്ഞ് അനാഥമായി
cancel
camera_alt

കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ ക​ള​ത്തി​ൽ​പ​റ​മ്പി​ൽ വീ​ട്

തുറവൂർ: ശ്രീനാരായണ ഗുരുവും കുമാരനാശാനും രാമസ്വാമി നായ്ക്കര്‍ക്കും ആതിഥ്യമരുളിയ അന്ധകാരനഴിയിലെ കളത്തിൽ വീട് ഇപ്പോൾഅനാഥമാണ്. നോക്കാനും സംരക്ഷി ക്കാനും താമസിക്കാനും ആളില്ലാതെ ജീർണാവസ്ഥയിലാണ്. ടി.കെ. മാധവനും സി.വി. കുഞ്ഞുരാമനും മൂര്‍ക്കോത്തുകുമാരനും ഇവിടെയെത്തി തങ്ങളുടെ ചിന്തകളില്‍ മാറ്റത്തിന്‍റെ മഹാഊര്‍ജം ആവോളം നിറച്ചിരുന്നു.

പിന്നീട് കരപ്പുറത്തിന്‍റെ മണ്ണില്‍ കമ്യൂണിസം എന്ന തത്വശാസ്ത്രത്തിന് ഈ വീട് വിത്തും വളവുമേകി. ആദ്യം ഗൗരിയമ്മയുടെ സഹോദരന്‍ കെ.ആര്‍. സുകുമാരനിലൂടെ പിന്നീട് കെ.ആര്‍. ഗൗരി എന്ന ഗൗരിയമ്മയിലൂടെ. അങ്ങനെ ചരിത്രത്തില്‍ ഇടംപിടിച്ചകളത്തില്‍പറമ്പ് തറവാട് ഇന്ന് നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. ഒരിക്കല്‍ രാഷ്ട്രീയ- സാമൂഹ്യ-സാംസ്കാരിക ചിന്തകൾ ചർച്ചകൾക്ക് നീതിയായ വീട് ഇപ്പോൾ കാടുകയറി ഇഴജന്തുക്കളുടെ വിഹാരഭൂമിയായിരിക്കുകയാണ്. ഇഴജന്തുക്കൾ ഇവിടെ സ്വൈരവിഹാരം നടത്തുന്നു.

കേരളത്തിന്‍റെ ഭൂപരിഷ്ക്കരണം എഴുതിയ ഗൗരിയമ്മ പക്ഷേ തന്‍റെ തറവാട് ആര്‍ക്കും എഴുതിവെച്ചില്ല. ചേര്‍ത്തല താലൂക്കിലെ അന്ധകാരനഴികടലോര ഗ്രാമത്തിലാണ് തറവാട് സ്ഥിതിചെയ്യുന്നത്. പഴയ വീയാത്രഗ്രാമത്തിൽ ഗൗരിയമ്മക്ക് ഉചിതമായ സ്മാരകം നിര്‍മിക്കുന്നതിനായി യു.ഡി.എഫ് സർക്കാർ ഒരുകോടിരൂപ നീക്കിവെച്ചിട്ടുണ്ട്. എന്നാൽ സ്മാരകം പണിയാൻ സ്ഥലം കണ്ടെത്തണം. ജന്മഗൃഹവും സ്ഥലവും ഏറ്റെടുക്കുകയാണെങ്കിൽ സ്മാരകത്തിന് സ്ഥലം വേറെ അന്വേഷിക്കേണ്ടിവരുകയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha Newsancestral homeK.R Gowriammaorphaned
News Summary - Gowri Amma's ancestral home in Kalathilparampil became an orphan without any fuss
Next Story