തോരുന്നില്ല ഗൗരി നേഘയുടെ കുടുംബത്തിെൻറ കണ്ണീർ...
text_fields
കൊല്ലം: പത്താംക്ലാസുകാരി ഗൗരി നേഘയുടെ ദാരുണമരണം നടന്നിട്ട് ഇന്നേക്ക് ഏഴുദിവസമാകുന്നു. അതിെൻറ ആഘാതത്തിൽനിന്ന് കരകയറാനുള്ള ശ്രമത്തിലാണ് മാതാപിതാക്കളും ഏക സഹോദരിയും. നീതികിട്ടുന്നില്ല എന്ന ചിന്ത ഉള്ളിൽ നീറുകയാണ്. ഗൗരിയുടെ മരണത്തിന് കാരണക്കാരായ അധ്യാപികമാരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിട്ടില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയിട്ടുണ്ട്. ഇനിയും ഒരു കുഞ്ഞിനും ഇത്ര കൊടിയ പീഡനം ഏൽേക്കണ്ടിവരില്ലെന്ന സന്ദേശം സമൂഹത്തിന് നൽകാൻ അധികൃതർക്ക് ബാധ്യതയില്ലേ
എന്നാണ് ഗൗരിയുടെ പിതാവ് പ്രസന്നകുമാർ ചോദിക്കുന്നത്. 20നാണ് ഗൗരി കൊല്ലം ട്രിനിറ്റി ലൈസിയം െഎ.സി.എസ്.ഇ സ്കൂളിലെ മൂന്നാംനിലയിൽനിന്ന് താഴേക്കുചാടിയത്. 23നാണ് മരിച്ചത്. ഇത് പെെട്ടന്നുണ്ടായ സംഭവമല്ലെന്നും ഒമ്പതാംക്ലാസ് മുതൽ ക്ലാസ് ടീച്ചറായ ക്രസൻറ് വൈരാഗ്യബുദ്ധിയോടെ ഗൗരിയെ പീഡിപ്പിച്ചുവരികയാണെന്നും പിതാവ് പ്രസന്നകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. പലതവണ ഇതേച്ചൊല്ലി ടീച്ചറുമായും സ്കൂൾ അധികൃതരുമായും വഴക്കുണ്ടായിട്ടുണ്ട്.
ഗൗരിയുടെ ക്ലാസ് ടീച്ചറായ ക്രസൻറ്, അനുജത്തിയുടെ ക്ലാസ് ടീച്ചറായ സിന്ധു എന്നിവർക്കെതിരെ പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. അവർക്ക് മുൻകൂർ ജാമ്യം നേടാൻ പൊലീസ് കൂട്ടുനിൽക്കുകയാണെന്നാണ് പിതാവ് ആരോപിക്കുന്നത്. ‘എെൻറ പൊന്നുമകളെയാണ് എനിക്ക് നഷ്ടമായത്. ഒരു ശതമാനമെങ്കിലും അവളുടെ ഭാഗത്ത് തെറ്റുണ്ടായിരുന്നുവെങ്കിൽ എനിക്ക് അതെങ്കിലും ഒാർത്ത് സമാധാനിക്കാമായിരുന്നു. ഇളയ മകളെ ആൺകുട്ടികളോടൊപ്പമിരുത്തി എന്നറിഞ്ഞ് താനും ഭാര്യയും സ്കൂളിൽ ചെന്ന് അധ്യാപകേരാട് സംസാരിച്ചിരുന്നു.
ഇനിയും ഇത്തരം സംഭവങ്ങളുണ്ടായാൽ ബാലാവകാശ കമീഷനിൽ പരാതി നൽകുന്നതടക്കം നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. വിഷയം അവിടെ തീർന്നതുമാണ്. സ്കൂളിലെ കാര്യങ്ങൾ വീട്ടിൽ വന്നു പറയുന്നതിനെച്ചൊല്ലിയായി പിന്നീട് അധ്യാപികമാരുടെ ശകാരം. സംഭവത്തിന് തൊട്ടുമുമ്പ് സിന്ധു ടീച്ചർ വന്ന് ഗൗരിയെ ക്ലാസിൽനിന്ന് കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യം സി.സി ടി.വിയിലുണ്ട്.
അതുകഴിഞ്ഞ് അരമണിക്കൂറാകുേമ്പാൾ ഗൗരി വിഷാദയായി സ്കൂളിന് മുകളിലേക്കുള്ള പടികൾ കയറുന്നതും മുകളിൽനിന്ന് വീഴുന്നതും സി.സി ടി.വിയിലുണ്ട്. ഇതിൽനിന്ന് ടീച്ചർമാരുടെ പങ്ക് വ്യക്തമാണെന്നും പ്രസന്നകുമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
