Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഭിഭാഷകർക്ക് ഗൗൺ നിർബന്ധമല്ല, മേയ് 31 വരെ ഇളവ്; ഹൈകോടതി തീരുമാനം കടുത്ത വേനൽ പരിഗണിച്ച്
text_fieldsbookmark_border
കൊച്ചി: കടുത്ത വേനലും ചൂടും പരിഗണിച്ച് അഭിഭാഷകരുടെ വസ്‌ത്രധാരണത്തിൽ ഹൈകോടതി ഇളവ് അനുവദിച്ചു. ചൂടുകാലത്ത് കറുത്ത കോട്ടും ഗൗണും ധരിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരള ഹൈകോടതി അഭിഭാഷക അസോസിയേഷൻ നൽകിയ നിവേദനം പരിഗണിച്ചാണ് നടപടി.
വെളുത്ത ഷർട്ടും ബാൻഡും കറുത്ത കോട്ടും ഗൗണും ധരിച്ച് വേണം അഭിഭാഷകർ കോടതിയിൽ ഹാജരാകാനെന്നാണ് ചട്ടം. എന്നാൽ, നിലവിലെ അവസ്ഥ കണക്കിലെടുത്ത് മേയ് 31 വരെ ഇളവ് അനുവദിച്ചു.
ജില്ല കോടതികളിൽ ഹാജരാകുന്ന അഭിഭാഷകർ വെളുത്ത ഷർട്ടും കോളർ ബാൻഡും ധരിച്ചാലും മതിയാകും. ഹൈകോടതിയിൽ ഹാജരാകുന്നവർക്ക് ഗൗൺ നിർബന്ധമില്ലെന്നും രജിസ്‌ട്രാർ ജനറൽ ഇറക്കിയ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

