Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജസ്റ്റിസ് കെമാല്‍...

ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു

text_fields
bookmark_border
ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​​ത്ത്​ കോ​ളി​ള​ക്കം സൃ​ഷ്​​ടി​ച്ച പ​ല കേ​സു​ക​ളി​ലും നി​ർ​ണാ​യ​ക​വി​ധി പ​റ​ഞ്ഞ ജ​സ്​​റ്റി​സ്​ ബി. ​കെ​മാ​ല്‍പാ​ഷ​ക്ക്​ ന​ൽ​കി വ​ന്ന സു​ര​ക്ഷ സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. വി​ര​മി​ച്ച ഹൈ​കോ​ട​തി ജ​ഡ്ജി കെ​മാ​ല്‍പാ​ഷ​യു​ടെ സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്ന നാ​ല്​ പൊ​ലീ​സു​കാ​രെ ശ​നി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ തി​രി​ച്ചു​വി​ളി​ക്കു​ക​യാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സു​ര​ക്ഷ അ​വ​ലോ​ക​ന​സ​മി​തി​യാ​ണ് കെ​മാ​ല്‍പാ​ഷ​ക്കു​ള്ള സു​ര​ക്ഷ പി​ന്‍വ​ലി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ക​ന​ക​മ​ല തീ​വ്ര​വാ​ദ കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ​വ​രി​ല്‍ നി​ന്നു​ൾ​െ​പ്പ​ടെ കെ​മാ​ല്‍പാ​ഷ​ക്ക്​ ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു. സ​ര്‍ക്കാ​ര്‍ നി​ല​പാ​ടു​ക​ളെ വി​മ​ര്‍ശി​ച്ച​തി​ലു​ള്ള പ്ര​തി​കാ​ര​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് സു​ര​ക്ഷ പി​ന്‍വ​ലി​ച്ച​തെ​ന്ന ആ​ക്ഷേ​പ​വും ശ​ക്​​ത​മാ​ണ്.

വാ​ള​യാ​ര്‍, മാ​വോ​വാ​ദി കൂ​ട്ട​ക്കൊ​ല, യു.​എ.​പി.​എ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ജ​സ്​​റ്റി​സ്​ കെ​മാ​ല്‍പാ​ഷ സ​ര്‍ക്കാ​റി​നെ​തി​രെ ശ​ക്​​ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ൽ സി​നി​മ സെ​റ്റു​ക​ളി​ലെ മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് പ​രാ​തി ല​ഭി​ച്ചാ​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​​മെ​ന്ന മ​ന്ത്രി എ.​കെ. ബാ​ല​​െൻറ പ്ര​സ്​​താ​വ​ന​ക്കെ​തി​രെ​യും കെ​മാ​ൽ​പാ​ഷ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

‘മാവോയിസ്റ്റുകളെ, വെടിവെച്ചു കൊലപ്പെടുത്തിയവരെക്കുറിച്ച് എനിക്കറിയില്ല, വാളയാറിലെ പെണ്‍കുട്ടികളെ എനിക്കറിയില്ല, പക്ഷെ സമൂഹത്തിന് വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തുകയാണ്. ഇനിയും ഞാന്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറും. ചെവി കേള്‍ക്കാത്തവ​​​െൻറ ചെവിയായി ഞാന്‍ പോകും. മീഡിയ ഇനിയും എ​​​െൻറയടുത്ത് വന്നാല്‍ ധൈര്യപൂര്‍വം എനിക്ക് പറയാനുള്ളത് പറയും. അത് സര്‍ക്കാരിനെതിരായോ പൊലീസിനെതിരായിട്ടോണോ എന്ന് ഞാന്‍ നോക്കാറില്ല. ജനങ്ങള്‍ക്ക് വേണ്ടിയും സത്യസന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടിയും ഞാന്‍ ഇനിയും സംസാരിക്കും. അത് അടക്കാനായിരിക്കും ഈ നടപടിയെന്ന് എനിക്ക് തോന്നുന്നു’- ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:justice kemal pashakerala newsintelligencepolice security
News Summary - Govt. withdraws Police Security of Justice Kemal Pasha - Kerala news
Next Story