Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൈ​േക്രാ ഫിനാൻസ്​...

മൈ​േക്രാ ഫിനാൻസ്​ കോർപറേഷൻ തുടങ്ങും – മന്ത്രി ഇ.പി. ജയരാജൻ

text_fields
bookmark_border
മൈ​േക്രാ ഫിനാൻസ്​ കോർപറേഷൻ തുടങ്ങും – മന്ത്രി ഇ.പി. ജയരാജൻ
cancel
camera_alt?????????? ?????? ????????? ??????????????? ??????? ?????? ???????? ????? ??? ??????? ??????? ?.??. ?????? ???????? ??????????

കണിയാമ്പറ്റ (വയനാട്​): സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ േപ്രാത്സാഹിപ്പിക്കുന്നതിന്​ വ്യവസായ വകുപ്പ് മൈേക്രാ ഫിനാൻസ്​ കോർപറേഷൻ തുടങ്ങുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. ബ്രഹ്മഗിരി വയനാട് കോഫിയുടെ കണിയാമ്പറ്റയിലെ വ്യവസായ ഉൽപാദക യൂനിറ്റ് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരം സംരംഭങ്ങൾക്കായി കേരള ബാങ്ക് വഴി നബാർഡി​​െൻറ 225 കോടി മൂലധന സഹായം നൽകുന്നുണ്ട്. ചെറുകിട വ്യവസായ േപ്രാത്സാഹനത്തി​​െൻറ ഭാഗമായി 3434 കോടിയുടെ വ്യവസായ ഭദ്രത പാക്കേജ് സർക്കാർ നടപ്പാക്കുന്നുണ്ട്​. വ്യവസായ സംരംഭ മേഖലയിലെ നിയമ ഭേദഗതികളിലൂടെ യുവാക്കളെ ആകർഷിക്കും.

കാർഷിക വിളകളിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങളുണ്ടാക്കുന്ന ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് വലിയ സാധ്യതയുണ്ട്​. പാലക്കാട് മെഗാഫുഡ് പാർക്ക്, ചേർത്തലയിൽ മെഗാ മറൈൻ ഫുഡ് പാർക്ക് എന്നിവ പൂർത്തിയായി. പാലക്കാട് റൈസ്​ പാർക്ക് ഉടൻ തുടങ്ങുന്നതിനോടൊപ്പം നാളികേര പാർക്കും റബർ പാർക്കും സർക്കാർ പരിഗണനയിലാണ്. വ്യവസായ - കാർഷിക പുരോഗതിയിലൂടെ കോവിഡ് പ്രതിസന്ധികൾ മറികടക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

കാർഷിക മേഖലയെ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും മോചിപ്പിക്കാൻ ബ്രഹ്മഗിരി പോലുള്ള പ്രസ്​ഥാനങ്ങൾ അനിവാര്യമാണെന്ന് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് ക്ഷീര വികസന മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. കാപ്പി കർഷകർക്ക് ന്യായവില കണ്ടെത്താൻ സഹകരണ കൃഷിയാണ് മികച്ച മാർഗമെന്നും മന്ത്രി പറഞ്ഞു. ജില്ല- ഗ്രാമപഞ്ചായത്ത് തലങ്ങളിൽ രൂപവത്​കരിച്ച കാപ്പി കർഷക ഫെഡറേഷനുകൾ വഴിയാണ് കാപ്പി സംഭരിക്കുന്നത്. ആറു പഞ്ചായത്തുകളിൽ രജിസ്​റ്റർ ചെയ്തിട്ടുള്ള 6000 ത്തോളം കർഷകർ ഇതി​​െൻറ ഗുണഭോക്​താക്കളാകും. ഇടനിലക്കാരില്ലാതെ കർഷകർക്ക് വരുമാനം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കോഫി ബോർഡി​​െൻറ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

കണിയാമ്പറ്റയിൽ കോഫി െപ്രാഡക്​ഷൻ യൂനിറ്റും ക്വാളിറ്റി നിർണയ ലാബും പ്രവർത്തന സജ്ജമായി. ഇവിടെ പ്രതിദിനം മൂന്ന് ടണ്ണിനു മുകളിൽ ഉൽപാദനം നടത്താനാകും. സി.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഒ.ആർ. കേളു എം.എൽ.എ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇ.ബി. ദിലീപ്കുമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്​ഥർ, കോഫി ബോർഡ് പ്രതിനിധികൾ, രാഷ്​ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsep jayarajan
News Summary - Govt will start micro finance corporation -Kerala News
Next Story