Begin typing your search above and press return to search.
exit_to_app
exit_to_app
V Sivankutty
cancel
Homechevron_rightNewschevron_rightKeralachevron_rightപ്ലസ്​ വൺ പരീക്ഷ...

പ്ലസ്​ വൺ പരീക്ഷ നടത്തണമെന്ന്​ സർക്കാർ നിലപാട്​; സുപ്രീംകോടതിയിൽ സത്യവാങ്​മൂലം നൽകി

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: സു​പ്രീം​േ​കാ​ട​തി സ്​​റ്റേ ചെ​യ്​​തെ​ങ്കി​ലും പ്ല​സ്​ വ​ൺ പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്ന്​ ത​ന്നെ​യാ​ണ്​ സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സ​ർ​ക്കാ​ർ നി​ല​പാ​ട്​ വി​ശ​ദീ​ക​രി​ച്ച്​ സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

13ന്​ ​കേ​സ്​ കോ​ട​തി പ​രി​ഗ​ണി​ക്കു​േ​മ്പാ​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന വി​ധി​ക്ക​നു​സ​രി​ച്ച്​ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്കും. മു​ഴു​വ​ൻ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ്​ കേ​ര​ള​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. നാ​ല​ര ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യും അ​ത്ര ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ പ്ല​സ്​ ടു ​പ​രീ​ക്ഷ​യും സു​ര​ക്ഷി​ത​മാ​യി എ​ഴു​തി​യി​ട്ടു​ണ്ട്.

മ​റ്റ്​ ബോ​ർ​ഡു​ക​ളെ​ല്ലാം പ​രീ​ക്ഷ ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ കേ​ര​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​രീ​ക്ഷ ന​ട​ത്തി​യാ​ണ്​ മാ​ർ​ക്കും ഗ്രേ​ഡും ന​ൽ​കി​യ​ത്. ഇ​ത്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി കൂ​ടി ക​രു​തി​യാ​ണ്. ത​മി​ഴ്​​നാ​ട്ടി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​രീ​ക്ഷ ന​ട​ത്താ​തെ പ​ത്താം​ത​രം വി​ജ​യി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി​യ​ത്​ കാ​ര​ണം അ​വി​ടെ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കേ​ര​ള​ത്തി​ൽ പ്ല​സ്​ വ​ൺ പ്ര​വേ​ശ​നം നേ​ടാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്.

ഇൗ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഗ്രേ​ഡോ മാ​ർ​ക്കോ ന​ൽ​കാ​ത്ത​താ​ണ്​ പ്ര​ശ്​​നം. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഉ​പ​രി​പ​ഠ​ന​ത്തി​നും തൊ​ഴി​ല​വ​സ​ര​ത്തി​ലും ഇൗ ​പ്ര​ശ്​​നം നേ​രി​ടി​ല്ല. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ കോ​വി​ഡ്​ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി പ്ല​സ്​ വ​ൺ പ​രീ​ക്ഷ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
TAGS:Plus One exam 
News Summary - Govt wants Plus One exam Affidavit filed in the Supreme Court
Next Story