ക്ഷേത്രങ്ങൾക്ക് സർക്കാർ ഗ്രാൻറ്: വാദത്തിനെതിരെ എൻ.എസ്.എസ്
text_fieldsകോട്ടയം: ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾക്ക് സർക്കാർ ഗ്രാൻറ് നൽകുന്നുവെന്ന വാദത്തിനെതിരെ എൻ.എസ്.എസ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ ശബരിമല കൂടാതെ 1200ല്‍പരം ക്ഷേത്രങ്ങളാണുള്ളത്. ഇവക്ക് ഗ്രാൻറ് നൽകുന്നുവെന്ന വാദത്തിെൻറ വാസ്തവം അറിയാതെയാണ് ചിലരുടെ പ്രചാരണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.
ഇന്ത്യ ഗവൺമെൻറും തിരുവിതാംകൂര്‍ മഹാരാജാവുമായി 1949ല്‍ ഒപ്പുവെച്ച കവനൻറ് (ഉടമ്പടി) പ്രകാരമാണ് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുമായി 46.5 ലക്ഷം വര്‍ഷംതോറും സംഭാവനയായി നൽകുന്നത്. ഇത് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 290 എ പ്രകാരമാണ്. ഇതിനെയാണ് ഗ്രാൻറായി വിശേഷിപ്പിക്കുന്നത്. ഈ തുകയില്‍ ആറുലക്ഷം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിനും 40.5 ലക്ഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഉള്ളതാണ്.
55 വര്‍ഷങ്ങള്‍ക്കുശേഷം 2004ല്‍ എ.കെ. ആൻറണിയുടെ നേതൃത്വത്തിലെ മന്ത്രിസഭ ഈ തുക യഥാക്രമം 20 ലക്ഷവും 80 ലക്ഷവുമായി വർധിപ്പിച്ചു. ഉടമ്പടിപ്രകാരം ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ഈ തുക ഗ്രാൻറല്ല, മറിച്ച് നിയമപ്രകാരം അര്‍ഹതപ്പെട്ട ഒരു വിഹിതം മാത്രമാണ്. ശബരിമല വികസനത്തിനുള്ള മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാൻ വര്‍ഷങ്ങളായി മാറിവരുന്ന സര്‍ക്കാറുകള്‍ ഒരുനിശ്ചിത തുക മാസ്റ്റർപ്ലാന്‍ ഹൈപവര്‍ കമ്മിറ്റിക്ക് നൽകുന്നുണ്ട്. അതല്ലാതെ ക്ഷേത്രങ്ങള്‍ക്ക് ഗ്രാൻറായി ഒന്നും നൽകുന്നില്ല.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് തിരുവിതാംകൂറിലെ സ്വത്തുക്കളുടെ നല്ലൊരുഭാഗം ക്ഷേത്രസ്വത്തുക്കളായിരുന്നു. അവയാണ് കേണല്‍ മൺറോ പിടിച്ചെടുത്തത്. അതിനു പകരമായാണ് ഉടമ്പടി പ്രകാരമുള്ള സംഭാവന നൽകുന്നത്. മറ്റ് ആരാധനാലയങ്ങളിലെന്നപോലെ ശബരിമലയിലും സംരക്ഷണവും സഹായവും നൽകേണ്ടത് സർക്കാറിെൻറ കടമയാണെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
