Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനികുതിപ്പണം...

നികുതിപ്പണം ചെലവഴിച്ച്​ സർക്കാർ രാഷ്ട്രീയം പറയുന്നു-പി.കെ. ഫിറോസ്

text_fields
bookmark_border
നികുതിപ്പണം ചെലവഴിച്ച്​ സർക്കാർ രാഷ്ട്രീയം പറയുന്നു-പി.കെ. ഫിറോസ്
cancel

പെ​രു​മ്പാ​വൂ​ര്‍: സ​ര്‍ക്കാ​രി​ന്റെ നി​കു​തിപ്പണം ചെ​ല​വ​ഴി​ച്ചും ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ട്ടു​പി​ടി​ച്ചും രാ​ഷ്ട്രീ​യം പ​റ​യു​ന്ന​തി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്ന് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്.

യൂ​ത്ത് ലീ​ഗ് ജി​ല്ല ക​മ്മി​റ്റി​യു​ടെ ര​ണ്ടാം​ദി​ന യൂ​ത്ത് മാ​ര്‍ച്ചി​ന്റെ കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത​ല സ​മാ​പ​ന സ​മ്മേ​ള​നം ചെ​മ്പ​റ​ക്കി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് ക​ബീ​ര്‍ ന​ത്തേ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ര്‍ത്ത​ക സ​മി​തി അം​ഗം എ​ന്‍.​വി.​സി. അ​ഹ​മ്മ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി വി.​എ​ച്ച്. അ​ബ്ദു​ല്‍ ഗ​ഫൂ​ർ, പി.​എ. അ​ഹ​മ്മ​ദ് ക​ബീ​ര്‍, കെ.​എ​ച്ച്. മു​ഹ​മ്മ​ദ്കു​ഞ്ഞ്, ക​രിം പാ​ട​ത്തി​ക്ക​ര, എം.​ബി. അ​ഷ​റ​ഫ് മൂ​പ്പ​ന്‍, കെ.​എ. മു​ഹ​മ്മ​ദ് ആ​സി​ഫ്, അ​ന്‍സ​ര്‍ മു​ണ്ടാ​ട്ട്, എ.​എം. ബ​ഷീ​ര്‍, ഇ.​എ. മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, ഷാ​ജി​ത നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പെ​രു​മ്പാ​വൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് മാ​ര്‍ച്ച് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് ഷി​ബു മീ​രാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല കാ​രു​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ഹാ​ബ് കാ​നാ​മ്പു​റം, സു​ബൈ​ര്‍ ഓ​ണ​മ്പി​ള്ളി, ഇ.​പി. ഷ​മീ​ര്‍, മൈ​തീ​ന്‍ കു​ന്ന​ത്താ​ന്‍, എ​സ്. ഷ​റ​ഫ്, പി.​എ. കാ​സിം, മാ​ഹി​ന്‍ ഉ​മ​ര്‍, ഷാ​ജി​ത നൗ​ഷാ​ദ്, പി.​എ. ഷി​ഹാ​ബ്, അ​ഡ്വ. പി.​ഇ. സ​ജ​ല്‍, ടി.​എം. ഹാ​ഷിം, കെ.​എം. അ​ബ്ദു​ല്‍ ക​രിം തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pk firozpoliticstax money
News Summary - Govt talks politics by spending tax money-P.K. Firoz
Next Story