ആരോപണങ്ങൾ അന്വേഷിക്കില്ലെന്ന നിലപാട് ജനാധിപത്യ വിരുദ്ധം -രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനോയ് കോടിയേരിക്കെതിെര ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കില്ലെന്ന സർക്കാർ നിലപാടിെനതിരെ പ്രതിപക്ഷ നേതാവ് രേമശ് െചന്നിത്തല. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ആരോപണങ്ങൾ അന്വേഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. ധാർമികതയുണ്ടെങ്കിൽ സംസ്ഥാന സർക്കാർ പരാതിയിൽ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ മുമ്പും സർക്കാറുകൾ കേസെടുത്തിട്ടുണ്ട്. വിഷയത്തിെൻറ നിജസ്ഥിതി പൊതുസമൂഹത്തെ അറിയിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. ആേരാപണങ്ങൾ അന്വേഷിക്കില്ലെന്ന് പറയുന്നത് അധാർമികമാണ്. വിജയൻപിള്ളയുടെ മകനെതിരെ ചെക്കുേകസിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഴുതിക്കൊടുക്കാതെ നിയമ സഭയിൽ ആരോപണങ്ങൾ ഉന്നയിച്ചെന്ന് തനിക്കെതിരെ പറയുന്നു. ഉമ്മൻ ചാണ്ടിക്കെതിരെ വി.എസ് എന്തെല്ലാം ആരോപണങ്ങൾ എഴുതിെകാടുക്കാതെ ഉന്നയിച്ചിട്ടുണ്ട്. അത്തരം വിലകുറഞ്ഞ ആരോപണങ്ങളൊന്നും തങ്ങൾ നടത്തിയിട്ടില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഋതബ്രത ബാനർജി ആഢംബര വാച്ചും െഎഫോണും ഉപയോഗിച്ചുവെന്ന് കാണിച്ചാണ് അദ്ദേഹത്തെ പാർട്ടി സസ്പെൻറ് ചെയ്തത്. എന്നാൽ, ആഢംബര കാർ വാങ്ങുകയും 13 കോടി തട്ടിപ്പ് നടത്തുകയും ചെയ്ത പാർട്ടി സെക്രട്ടറിയെ സംരക്ഷിക്കുകയും ചെയ്യുന്നു. അതിനർഥം പാർട്ടിക്ക് എന്തോ ഒളിപ്പിക്കാനുണ്ടെന്നാണ് എന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
