ബോട്ട് യാത്ര സുരക്ഷിതമാക്കാൻ സർക്കാർ
text_fieldsകൊച്ചി: സംസ്ഥാന ജലഗതാഗത വകുപ്പിെൻറ ബോട്ടുകൾ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കാൻ ഒരുങ്ങി സർക്കാർ. ഇതിെൻറ ഭാഗമായി വകുപ്പിെൻറ 60 ബോട്ടുകളിലും അത്യാധുനിക അപകട മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാൻ തീരുമാനമായി. തുറമുഖ വകുപ്പിെൻറ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് ജലഗതാഗത വകുപ്പ് നടപടി ആരംഭിച്ചത്.
ഡ്രൈവർക്ക് അപകട മുന്നറിയിപ്പ് നൽകാൻ ബിൽജ് അലാറം, പുക അലാറം എന്നിവ ബോട്ടുകളിൽ ഘടിപ്പിക്കാനാണ് തീരുമാനം. ജലനിരപ്പിന് താഴെയുള്ള കമ്പാർട്ട്മെൻറിലടക്കം അപകടകരമാംവിധം വെള്ളം കയറിയാൽ ഡ്രൈവർക്ക് മുൻകൂട്ടി വിവരം നൽകുന്നതാണ് ബിൽജ് അലാറം. എൻജിനിലോ മറ്റേതെങ്കിലും ഭാഗത്തോ തീപിടിത്തത്തിനോ പൊട്ടിത്തെറിക്കോ സാധ്യതയുള്ള പുക ഉയർന്നാൽ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നതാണ് രണ്ടാമത്തെ സംവിധാനം. ചില ഹൗസ്ബോട്ടുകളിൽ അടുത്തിടെ തീപിടിത്തമുണ്ടായതിനെത്തുടർന്ന് അവയിൽ ഇൗ സംവിധാനങ്ങൾ നിർബന്ധമാക്കിയിരുന്നു.
തുടർന്നാണ് ജലഗതാഗത വകുപ്പിെൻറ ബോട്ടുകളിലും അപകട മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണമെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാനും പുതുക്കാനും ഇവ നിർബന്ധമാണെന്നും തുറമുഖ വിഭാഗം സർവേയർ വകുപ്പ് അധികൃതരെ അറിയിച്ചത്. ജലഗതാഗതവകുപ്പ് ഡയറക്ടർ വിഷയം സർക്കാറിെൻറ ശ്രദ്ധയിൽപ്പെടുത്തി. ഇതിെൻറ അടിസ്ഥാനത്തിലാണ് വകുപ്പിെൻറ എല്ലാ ബോട്ടുകളിലും അലാറങ്ങൾ ഘടിപ്പിക്കാൻ തീരുമാനമായത്. ഇവ ഇല്ലാത്ത ബോട്ടുകൾക്ക് ഇനി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കില്ല.
ജലഗതാഗത വകുപ്പിന് 40 സ്റ്റീൽ ബോട്ടും 20 തടി ബോട്ടുമാണുള്ളത്. അലാറം സംവിധാനം ഒരു വർഷ വാറൻറിയോടെ ഘടിപ്പിക്കാൻ സ്റ്റീൽ ബോട്ട് ഒന്നിന് 28,000 രൂപയും തടി ബോട്ടിന് 25,000 രൂപയുമാണ് ഏകദേശ ചെലവ്. പദ്ധതിക്കായി സർക്കാർ 16.20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടി ഉടൻ ആരംഭിക്കുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ ‘മാധ്യമ’ത്തോട് പറഞ്ഞു. യാത്രാ ബോട്ടുകൾക്ക് പരമാവധി സുരക്ഷ ഉറപ്പാക്കാനുള്ള നടപടി വകുപ്പ് സ്വീകരിച്ചുവരുകയാണ്. പുതിയ സംവിധാനം വരുന്നതോടെ അപകടസാധ്യത ഗണ്യമായി കുറക്കാനാകും. 12ബോട്ടുകൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി സർവിസിന് സജ്ജമാക്കിയതായും ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
