Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവ. ലോ കോളജുകളിൽ...

ഗവ. ലോ കോളജുകളിൽ അഞ്ച്​ അധിക ബാച്ചുകൾക്ക്​ അനുമതി

text_fields
bookmark_border
ഗവ. ലോ കോളജുകളിൽ അഞ്ച്​ അധിക ബാച്ചുകൾക്ക്​ അനുമതി
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ നാ​ല്​ സ​ർ​ക്കാ​ർ ലോ ​കോ​ള​ജു​ക​ളി​ൽ ത്രി​വ​ത്സ​ര/​പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി കോ​ഴ്​​സു​ക​ൾ​ക്ക്​ അ​ധി​ക ബാ​ച്ചി​ന്​ അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വ്. ത്രി​വ​ത്സ​ര കോ​ഴ്​​സി​ന്​ മൂ​ന്നും പ​ഞ്ച​വ​ത്സ​ര കോ​ഴ്​​സി​ന്​ ര​ണ്ടും അ​ധി​ക ബാ​ച്ചാ​ണ് ബാ​ർ കൗ​ൺ​സി​ൽ ഒാ​ഫ്​ ഇ​ന്ത്യ അം​ഗീ​കാ​ര​ത്തി​ന്​ വി​ധേ​യ​മാ​യി ആ​രം​ഭി​ക്കു​ന്ന​ത്. നി​ല​വി​ലെ ബാ​ച്ചു​ക​ളി​ലെ സീ​റ്റ്​ ബാ​ർ കൗ​ൺ​സി​ൽ 60 ആ​ക്കി വെ​ട്ടി​ക്കു​റ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ അ​ധി​ക ബാ​ച്ചി​ന്​ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ഗ​വ. ലോ ​കോ​ള​ജി​ൽ പ​ഞ്ച​വ​ത്സ​ര ബി.​എ എ​ൽ​എ​ൽ.​ബി (ഇം​ഗ്ലീ​ഷ്​ ലി​റ്റ​റേ​ച​ർ) കോ​ഴ്​​സി​നാ​ണ്​ അ​ധി​ക ബാ​ച്ച്​. എ​റ​ണാ​കു​ളം, തൃ​ശൂ​ർ ഗ​വ. ലോ ​കോ​ള​ജു​ക​ളി​ൽ ത്രി​വ​ത്സ​ര കോ​ഴ്​​സി​ലാ​ണ്​ അ​ധി​ക ബാ​ച്ച്. കോ​ഴി​ക്കോ​ട്​ ഗ​വ. ലോ ​കോ​ള​ജി​ൽ ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി​ക്കും പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി​ക്കും (ബി.​ബി.​എ) ഒാ​രോ ബാ​ച്ച്​ വീ​തം അ​ധി​കം അ​നു​വ​ദി​ച്ചു. അ​ഞ്ചു​ ബാ​ച്ചി​ലും 60 വീ​തം സീ​റ്റാ​ണു​ള്ള​ത്.

ഇ​തോ​ടെ ത്രി​വ​ത്സ​ര കോ​ഴ്​​സി​ൽ 180 സീ​റ്റും പ​ഞ്ച​വ​ത്സ​ര കോ​ഴ്​​സി​ൽ 120 സീ​റ്റും വ​ർ​ധി​ക്കും. നേ​ര​ത്തെ ത്രി​വ​ത്സ​ര കോ​ഴ്​​സി​ന്​ നാ​ല്​ കോ​ള​ജു​ക​ളി​ലും 100 വീ​തം സീ​റ്റും പ​ഞ്ച​വ​ത്സ​ര കോ​ഴ്​​സി​ന്​ 80 വീ​തം സീ​റ്റു​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ സീ​റ്റ്​ വ​ർ​ധി​ച്ച​പ്പോ​ൾ സ​ർ​ക്കാ​ർ​ കോ​ള​ജു​ക​ളി​ൽ സീ​റ്റ്​ കു​റ​ഞ്ഞ​ത്​ വി​മ​ർ​ശ​ന വി​ധേ​യ​മാ​യി​രു​ന്നു.

Show Full Article
TAGS:Law Colleges Govt additional batches 
Next Story