Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആര്‍. സുഗതന്‍റെ അവധി:...

ആര്‍. സുഗതന്‍റെ അവധി: തദ്ദേശ, ആഭ്യന്തര അണ്ടർ സെക്രട്ടറിമാർക്ക് എതിരെ നടപടിക്ക് സാധ്യത

text_fields
bookmark_border
https://www.madhyamam.com/tags/sugathan
cancel
camera_alt

ആർ. സുഗതൻ, രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: കാ​പ കേ​സി​ല്‍ പ്ര​തി​യാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന്‍റെ അ​വ​ധി അ​പേ​ക്ഷ​യി​ല്‍ അ​നു​കൂ​ല ഉ​ത്ത​ര​വി​റ​ക്കി​യ സം​ഭ​വ​ത്തി​ൽ ത​ദ്ദേ​ശ, ആ​ഭ്യ​ന്ത​ര വ​കു​പ്പു​ക​ളി​ലെ​ അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക്​ സാ​ധ്യ​ത. ഇ​രു​വ​ർ​​ക്കു​മെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സു​ഗ​ത​ന്​ ‘ജീ​വ​വാ​യു​വാ​യ’ ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്​ ത​ദ്ദേ​ശ വ​കു​പ്പി​ന്‍റെ റി​പ്പോ​ര്‍ട്ട് പ​രി​ഗ​ണി​ച്ചാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​യി. ത​ദ്ദേ​ശ വ​കു​പ്പാ​ണ് സു​ഗ​ത​ന് അ​വ​ധി​ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ അ​ര്‍ഹ​ത​യു​ണ്ടെ​ന്ന് റി​പ്പോ​ര്‍ട്ട് ന​ല്‍കി​യ​ത്.

അ​വ​ധി അ​പേ​ക്ഷ കൗ​ണ്‍സി​ല്‍ പാ​സാ​ക്കി​യാ​ല്‍ സു​ഗ​ത​ന്‍റെ അം​ഗ​ത്വം സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്ന് ത​ദ്ദേ​ശ വ​കു​പ്പ് അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി​ക്ക് ന​ല്‍കി​യ റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. അ​ക്കാ​ര്യം അം​ഗീ​ക​രി​ച്ചു​ള്ള ഉ​ത്ത​ര​വാ​ണ്​ ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി പു​റ​ത്തി​റ​ക്കി​യ​ത്. അ​താ​ണ്​ സു​ഗ​ത​ന്​ അ​യോ​ഗ്യ​നാ​കാ​തെ ര​ക്ഷ​യാ​യ​ത്. വെ​ള്ളി​യാ​ഴ്ച ചേ​ര്‍ന്ന കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ലാ​ണ് സു​ഗ​ത​ന്‍റെ അ​വ​ധി അ​പേ​ക്ഷ മേ​യ​റു​ടെ കാ​സ്റ്റി​ങ് വോ​ട്ടോ​ടെ പാ​സാ​ക്കി​യ​ത്.

സു​ഗ​ത​ന്‍റെ അ​വ​ധി അ​പേ​ക്ഷ ത​ള്ളാ​ൻ​ ത​ദ്ദേ​ശ​മ​ന്ത്രി കെ.​എം. ഷാ​ജി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​താ​യാ​ണ്​ വി​വ​രം. അ​ങ്ങ​നെ​യെ​ങ്കി​ൽ അ​തി​ന്​ വി​പ​രീ​ത​മാ​യി ഉ​ത്ത​ര​വ് ഇറ​ക്കി​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി​ക്കെ​തി​രെ ന​ട​പ​ടി​ക്ക്​ സാ​ധ്യ​ത​യു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ൽ ത​ദ്ദേ​ശ​വ​കു​പ്പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ചി​ത്ര പി. ​അ​രു​ണി​മ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യോ സെ​ക്ര​ട്ട​റി​യോ അ​റി​യാ​തെ വ​കു​പ്പി​ൽ​നി​ന്ന് ഉ​ത്ത​ര​വി​റ​ക്കി​യ ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ന​മി​ത​ക്കെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സു​ഗ​ത​ന്​ അ​നു​കൂ​ല​മാ​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ എ​ൽ.​ഡി.​എ​ഫ്​ രാ​ഷ്ട്രീ​യാ​യു​ധ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ബി.​ജെ.​പി -​യു.​ഡി.​എ​ഫ്​ ഡീ​ലെ​ന്ന ആ​രോ​പ​ണം പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ ഉ​ന്ന​യി​ക്കു​മ്പോ​ൾ കോ​ർ​പ​റേ​ഷ​നി​ലെ യു.​ഡി.​എ​ഫ്​ ക​ക്ഷി​നേ​താ​വ്​ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​നും ഉ​ത്ത​ര​വി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home departmentBJP Councillorthiruvananthapuram muncipal corporationKerala NewsKAPA Case
News Summary - തദ്ദേശ, ആഭ്യന്തര അണ്ടർ സെക്രട്ടറിമാർക്ക് എതിരെ നടപടിക്ക് സാധ്യത
Next Story