Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ സ്​ത്രീസമൂഹത്തെ അപമാനിക്കുന്നു – രമേശ്​ചെന്നിത്തല

text_fields
bookmark_border
സർക്കാർ സ്​ത്രീസമൂഹത്തെ അപമാനിക്കുന്നു – രമേശ്​ചെന്നിത്തല
cancel

തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാറാണ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ആളെ പിന്തുണക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല. മന്ത്രി എം.എം മണിയെ പിന്തുണക്കുന്ന നടപടി സ്ത്രീ സമൂഹത്തെ അപമാനിക്കലാണ്. മന്ത്രിയെ പിന്തുണക്കുന്ന സർക്കാർ ജനവികാരം മനസിലാക്കാത്ത സർക്കാറാണെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭാ കവാടത്തിനു മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി എം.എം മണി രാജിവെക്കണമെന്നതാണ് കേരള ജനതയുടെ വികാരം. എന്നാൽ ആ മന്ത്രിയെ പിന്തുണക്കുകയാണ് മുഖ്യമന്ത്രിയും സർക്കാറും ചെയ്യുന്നത്. വസ്തുതകൾ മനസിലാക്കാതെ അധികാരത്തി​െൻറ ദന്തഗോപുരത്തിൽ കയറി ഇരിക്കുന്നവർ പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തെ അപഹസിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

പൊമ്പിളൈ ഒരുമൈയുടെ സമരത്തെ കോൺഗ്രസ് അഭിവാദ്യം ചെയ്യുന്നുവെന്ന് അറിയിച്ച രമേശ് ചെന്നിത്തല സഭക്കകത്തും പുറത്തും പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും അറിയിച്ചു. ഇന്ന് വൈകീട്ട് രക്തസാക്ഷി മണ്ഡപത്തിൽ ധർണ സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Govt insult the women- ramesh chennithala
Next Story