Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വന്ദേമാതരത്തിൽ സർക്കാരിന് കൃത്യമായ നയമുണ്ട്, ആഗസ്റ്റ് 15ന് വ്യക്തമാകും -മുഖ്യമന്ത്രി

text_fields
bookmark_border
വന്ദേമാതരത്തിൽ സർക്കാരിന് കൃത്യമായ നയമുണ്ട്, ആഗസ്റ്റ് 15ന് വ്യക്തമാകും -മുഖ്യമന്ത്രി
cancel
camera_alt

വി.ഡി. സതീശൻ

തിരുവനന്തപുരം: വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംസ്ഥാന സർക്കാരിനും അതിന് നേതൃത്വം നൽകുന്ന യു.ഡി.എഫിനും വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ സർക്കാരിന്റെ നയം എന്താണെന്ന് എല്ലാവർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം നിർബന്ധമാക്കിക്കൊണ്ടുള്ള ചീഫ് സെക്രട്ടറിയുടെ കത്തിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മന്ത്രിസഭയോഗത്തിന് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു മുഖ

മന്ത്രി. ചീഫ് സെക്രട്ടറിയുടെ കത്ത് സർക്കാരിന്റെ നയമല്ല. ഡൽഹിയിൽനിന്ന് ചീഫ് സെക്രട്ടറിക്ക് ലഭിച്ച ഒരു കത്ത് അദ്ദേഹം തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് അയച്ചു കൊടുക്കുക മാത്രമാണ് ചെയ്തത്.അത് ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക ചുമതല മാത്രമാണ്

. അതിനെ സംസ്ഥാന സർക്കാരിന്റെ നയമായി കാണാൻ കഴിയില്ല. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നത് സംസ്ഥാന സർക്കാരാണെന്നും അതിൽ സർക്കാരിന് കൃത്യമായ നയമുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു

കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്ത നിയമപ്രകാരം വന്ദേമാതരം മുഴുവനായി ആലപിക്കണമെന്നാണ് പറയുന്നത്. നിയമം ലംഘിക്കുകയോ അതിനെ അധിക്ഷേപിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകളും അതിലുണ്ട്. എന്നാൽ, സംസ്ഥാന സർക്കാരിനും അതിന് നേതൃത്വം നൽകുന്ന കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫിനും ഈ വിഷയത്തിൽ കൃത്യമായ നിലപാടുണ്ടെന്നും ആ നിലപാട് അനുസരിച്ച് മാത്രമേ കാര്യങ്ങൾ ചെയ്യുകയുള്ളൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി

‘ഹർ ഘർ തിരംഗ’ കാമ്പയിനിന്‍റെ ഭാഗമായി വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി നൽകിയ സർക്കുലർ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ഹർ ഘർ തിരംഗ കാമ്പയിനിൽ സംസ്ഥാന സർക്കാറിന്‍റെ നേതൃത്വത്തിൽ ജില്ലകളിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷം ഉൾപ്പെടുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പവും അവ്യക്തതയുമുണ്ടായിരുന്നു. കേന്ദ്ര സാംസ്കാരിക വകുപ്പ് പുറത്തിറക്കിയ സർക്കുലർ അതേ പടി ചീഫ് സെക്രട്ടറി വകുപ്പുകൾക്ക് കൈമാറുകയായിരുന്നു.

കേന്ദ്രസർക്കാറിന്‍റെ നിർദേശങ്ങൾ കൈമാറാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ എന്ന നിലയിൽ സാങ്കേതികമായ കർത്തവ്യ നിർവഹണമായാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെ സർക്കാർ കാണുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Govt Has Clear Stand On Vande Mataram -CM
Next Story