കൂട്ടം കൂടരുെതന്ന് ഉപദേശിച്ച ഉദ്യോഗസ്ഥന് മർദനം
text_fieldsപാലക്കാട്: കോവിഡ് പ്രതിരോധ ഭാഗമായി കൂട്ടം കൂടരുതെന്ന് ഉപദേശിച്ച ഉദ്യോഗസ്ഥന ് സാമൂഹികവിരുദ്ധരുടെ ക്രൂരമർദനം. പിരായിരി പഞ്ചായത്തിലെ സീനിയർ ക്ലർക്ക് സി. ജയ കൃഷ്ണനാണ് (43) മർദനമേറ്റത്.
കണ്ണോട്ടുകാവ് ക്ഷേത്രമൈതാനത്തിന് സമീപം തിങ്കളാഴ്ച രാവിലെ ബാഡ്മിൻറൻ കളിക്കുന്ന 20ഒാളം യുവാക്കളോട് കൂട്ടം കുടുന്നത് ഒഴിവാക്കണമെന്ന് ജയകൃഷ്ണൻ പറഞ്ഞിരുന്നു. ഇതനുസരിച്ച് ഇവർ പിരിഞ്ഞുപോകുകയും ചെയ്തു. എന്നാൽ, തിങ്കളാഴ്ച രാത്രി എട്ടരയോടെ രണ്ടുപേർ ചേർന്ന് ബൈക്കിൽ പോകുകയായിരുന്ന ജയകൃഷ്ണനെ തടഞ്ഞുനിർത്തി മർദിച്ചു. ബൈക്ക് തള്ളിവീഴ്ത്തി.
കണ്ണോട്ടുകാവ് ബസ്സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയകൃഷ്ണെൻറ പരാതിയിൽ പൊലീസ് കേസെടുത്തു. കേരള പഞ്ചായത്ത് എംേപ്ലായീസ് ഒാർഗനൈസേഷൻ ജില്ല സെക്രട്ടറി കൂടിയാണ് ജയകൃഷ്ണൻ. കെ.പി.ഇ.ഒ ജില്ല കമ്മിറ്റി ജില്ല കലക്ടർക്ക് നിവേദനം നൽകി.
