Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവകാശ സമരങ്ങളെ സർക്കാർ...

അവകാശ സമരങ്ങളെ സർക്കാർ തള്ളിപ്പറയുന്നു –കെ.പി.എ. മജീദ്​

text_fields
bookmark_border
kpa majeed
cancel
camera_alt

എ​സ്.​ടി.​യു ന​ട​ത്തി​യ സ​മ​ര സം​ഗ​മ സ​മാ​പ​നം സെ​ക്ര​േ​ട്ട​റി​യ​റ്റി​നു​മു​ന്നി​ൽ മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലാ​ളി​ക​ളെ​യും യു​വാ​ക്ക​ളെ​യും വ​ഞ്ചി​ച്ച സ​ർ​ക്കാ​ർ അ​വ​കാ​ശ സ​മ​ര​ങ്ങ​ളെ ത​ള്ളി​പ്പ​റ​യു​ക​യാ​ണെ​ന്ന്​ മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റുകൾ ഒ​രേ പാ​ത​യി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​സ്.​ടി.​യു സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​നു​വ​രി 29ന് ​കാ​സ​ർ​കോ​ട്ടു​നി​ന്ന് ആ​രം​ഭി​ച്ച സ​മ​ര​സം​ഗ​മ​ങ്ങ​ളു​ടെ സ​മാ​പ​നം സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​സ്.​ടി.​യു ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ.​എം. റ​ഹ്മ​ത്തു​ല്ല മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്.​ടി.​യു ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ജി. ​മാ​ഹീ​ൻ അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ അ​ഹ​മ്മ​ദ് കു​ട്ടി ഉ​ണ്ണി​ക്കു​ളം ഇ​ട​ത് സ​ർ​ക്കാ​റി​നെ​തി​രെ കു​റ്റ​പ​ത്രം വി​ശ​ദീ​ക​രി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​പി. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് അ​വ​കാ​ശ​പ​ത്രി​ക വി​ശ​ദീ​ക​രി​ച്ച് സം​സാ​രി​ച്ചു. എ​സ്.​ടി.​യു ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മം​ഗ​ല​പു​രം ഷാ​ജി സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​സ​ക്കീ​ർ ഹു​സൈ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPA Majeedkerala Govt
News Summary - Govt denies rights struggles - KPA Majeed
Next Story