Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരാർ ജീവനക്കാരും 180...

കരാർ ജീവനക്കാരും 180 ദിവസത്തെ പ്രസവാവധിക്ക്​  അർഹരെന്ന്​​ ഹൈകോടതി

text_fields
bookmark_border
കരാർ ജീവനക്കാരും 180 ദിവസത്തെ പ്രസവാവധിക്ക്​  അർഹരെന്ന്​​ ഹൈകോടതി
cancel

കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകൾക്ക്​ കീഴിലും സ്ഥാപനങ്ങളിലും കരാർ ജീവനക്കാരായ സ്​ത്രീകൾക്കും 180 ദിവസത്തെ പ്രസവാവധി അനുവദിക്കണമെന്ന്​ ഹൈകോടതി. തങ്ങൾക്ക്​ 90ഉം 135ഉം ദിവസം മാത്രം പ്രസവാവധി നൽകുന്നത്​ ചോദ്യം ചെയ്​ത്​ സർക്കാർ പദ്ധതികൾക്ക്​ കീഴിലെ ​കരാർ ജീവനക്കാരായ പി.വി. രാഖി, കെ.എസ്. നിഷ, റീജമോള്‍, ജയപ്രഭ, ബിതമോള്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജികളിലാണ് സിംഗിൾ ബെഞ്ചി​​​െൻറ ഉത്തരവ്. 

ഉന്നത വിദ്യാഭ്യാസ വകുപ്പിൽ അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിലെ (അസാപ്) പ്രോഗ്രാം മാനേജറാണ്​ ഹരജിക്കാരിൽ ഒരാൾ. 2014 സെപ്​റ്റംബർ 21 മുതൽ ഒരു വര്‍ഷത്തേക്കാണ്​ കരാർ വ്യവസ്ഥയിൽ നിയമനം നൽകിയത്​. കരാര്‍ രണ്ടുതവണ നീട്ടി. കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള രാഷ്​ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്​ കീഴിൽ കരാര്‍ അടിസ്ഥാനത്തിൽ റിസോഴ്​സ്​ അധ്യാപകരായി പ്രവർത്തിക്കുന്നവരാണ്​ മറ്റുള്ളവർ. 135 ദിവസം മാത്രമാണ്​ ഇവർക്ക്​ ബന്ധപ്പെട്ട സ്ഥാപനങ്ങൾ പ്രസവാവധി അനുവദിച്ചത്​. സ്ഥിരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിക്കുന്ന ആറുമാസത്തെ പ്രസവാവധി തങ്ങൾക്കും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ്​ ഹരജിക്കാർ കോടതിയെ സമീപിച്ചത്​.

എന്നാൽ, ഹരജിക്കാരുൾപ്പെടെയുള്ളവർക്ക്​ 12 ആഴ്​ചക്കപ്പുറം അവധി നൽകാനാവില്ലെന്ന വാദമാണ്​ സർക്കാർ ഉന്നയിച്ചത്​. പ്രസവാവധി ആനുകൂല്യ നിയമവും കേരള സര്‍വിസ് ചട്ടവും പ്രകാരമുള്ള 26 ആഴ്ച​െത്ത പ്രസവാവധി കേന്ദ്ര^സംസ്ഥാന സർക്കാറുകളിലെ സ്ഥിരം ജീവനക്കാർക്കേ നല്‍കാനാവൂ. അസാപ് ജീവനക്കാര്‍ക്ക് 90 ദിവസം പ്രസവാവധി നല്‍കിയാല്‍മതിയെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. സര്‍വശിക്ഷ അഭയാന് കീഴിലെ ജീവനക്കാർക്കെന്നപോ​െല രാഷ്​ട്രീയ മാധ്യമിക്​ ശിക്ഷ അഭിയാൻ ജീവനക്കാർക്കും 90 ദിവസമേ പ്രസവാവധി അനുവദിക്കാനാകൂ എന്നും സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, മാതൃത്വപരമായ കടമ നിറവേറ്റലി​​​െൻറ ഭാഗമായ പ്രസവത്തിനുൾപ്പെടെ ജീവനക്കാരികൾക്ക് മതിയായ അവധി നൽകാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന്​ കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, പ്രസവാവധിയെടുക്കാനുള്ള അവകാശം മൗലികാവകാശമായി പരിഗണിക്കാനാകും. 

കേരള സർവിസ് ചട്ടപ്രകാരം ജീവനക്കാരികൾക്ക് 180 ദിവസത്തെ പ്രസവാവധിക്ക് അവകാശമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. ഹരജിക്കാർ സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളിലെ കരാർ ജീവനക്കാരാണ്. അതി​​​െൻറ പേരിൽമാത്രം അവ​രോട്​ വിവേചനം പാടില്ല. ജോലിയുടെ സ്വഭാവമെന്തായാലും നിയമപ്രകാരമുള്ള അവധിക്ക് അർഹതയുണ്ടെന്ന്​ വ്യക്തമാക്കിയ കോടതി തുടർന്ന്​ കരാർ ജീവനക്കാരുടെ പ്രസവാവധി വെട്ടിക്കുറച്ചുള്ള സർക്കാർ ഉത്തരവുകൾ അസാധുവാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtmaternity leavekerala newsmalayalam newscontract employees
News Summary - Govt Contract employees Highcourt case-Kerala News
Next Story