കോടഞ്ചേരി ഗവ. കോളേജ് മെഗാ അലുംനി മീറ്റ് 26ന്
text_fieldsകോഴിക്കോട്: കോടഞ്ചേരി ഗവ. കോളജിലെ മുഴുവൻ പൂർവവിദ്യാർഥികളുടെയും മെഗാ അലുംനി മീറ്റ് ജനുവരി 26ന് നടക്കും. 1980 മുതൽ 2022 വരെ കോളജിൽനിന്നു പഠിച്ചിറങ്ങിയ മുഴുവൻ പേരെയും ക്ഷണിച്ചാണ് സംഗമം നടത്തുന്നത്. കൂടാതെ, കോളജിൽ സേവനം ചെയ്ത അധ്യാപകരും അധ്യാപകേതര ജീവനക്കാരും പങ്കെടുക്കും.
മലയോരമേഖലയ്ക്ക് ഉന്നതവിദ്യാഭ്യാസത്തിന്റെ വഴി തുറന്ന കോടഞ്ചേരി ഗവ. കോളജ് 1980ലാണ് സ്ഥാപിതമായത്. ഓടിട്ട താൽക്കാലിക കെട്ടിടങ്ങൾ, സിമന്റ് പൂശാത്ത അരഭിത്തി, ക്ലാസുകൾക്കിടയിൽ തുണി കർട്ടൻ, തുടങ്ങിയ പരിമിതികൾക്കിടയിലും പഠനരംഗത്ത് കോളജ് ഉന്നതനിലവാരം പുലർത്തി. പ്രീഡിഗ്രിക്ക് ഫസ്റ്റ്, സെക്കൻഡ് ഗ്രൂപ്പുകൾ ആദ്യംമുതലേ ഈ കോളജിൽ ഉണ്ടായിരുന്നതിനാൽ റൂറൽ മേഖലയിൽനിന്നുള്ള മികച്ച മാർക്കുകാരുടെ ലക്ഷ്യസ്ഥാനമായി കോടഞ്ചേരി മാറി. ആദ്യത്തെ 10 വർഷത്തോളം പ്രീഡിഗ്രി കോഴ്സ് മാത്രമുണ്ടായിരുന്ന കോളജിൽ പിന്നീട് ഡിഗ്രി, പി.ജി കോഴ്സുകളും വന്നു. ഇപ്പോൾ ഗവേഷണ സൗകര്യം വരെയുണ്ട്. കുന്നിൻ ചരുവിലെ താൽക്കാലിക കെട്ടിടങ്ങളിൽ ഒന്നര പതിറ്റാണ്ടോളം പ്രവർത്തിച്ച ശേഷമാണ് കോളജ് സ്വന്തം കെട്ടിടത്തിലേക്കു മാറിയത്.
കോളജ് ഐ.ക്യു.എ.സിയുടെയും അലുംനി അസോസിയേഷന്റെയും സംയുക്ത നേതൃത്വത്തിലുള്ള സംഗമം ‘വാകമരത്തണലിൽ’ 26ന് രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെയാണ്. ഉദ്ഘാടന സമ്മേളനം, ക്ലാസ് ഒത്തു കൂട്ടലുകൾ, കലാ പരിപാടികൾ, ബയോ ഡൈവേഴ്സിറ്റി റിസർവ് സന്ദർശനം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾക്ക്: ഡോ. കെ.പി. ഷബീർ: 9961488683, ഡോ. മോഹൻദാസ്: 9846357956, ഡോ. ജോബി രാജ്: 9447640432, കെ.പി. അഷ്റഫ്: 8113993366.
രജിസ്ട്രേഷന്: https://docs.google.com/forms/d/e/1FAIpQLSdbNqbLbuzd633KuMcHPFZYmKTKU5-ZoC62sULE4jJjOu1vpg/viewform?usp=sf_link
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

