Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എം ശ്രീയിലെ...

പി.എം ശ്രീയിലെ പിന്മാറ്റം തിരിച്ചടിയാകുമോ? ആശങ്കയിൽ സർക്കാർ

text_fields
bookmark_border
https://www.madhyamam.com/tags/pm-shri
cancel
camera_alt

വി.ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: പി.​എം ശ്രീ ​പ​ദ്ധ​തി​യി​ൽ​നി​ന്ന് പി​ന്മാ​റു​ന്ന​ത്​ മ​റ്റ്​ കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളി​ലെ സ​ഹാ​യ​ധ​ന വി​ത​ര​ണ​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ സ​ർ​ക്കാ​ർ. ക​രാ​റി​ൽ​നി​ന്ന് ഏ​ക​പ​ക്ഷീ​യ​മാ​യി പി​ന്മാ​റു​ന്ന​ത് നി​യ​മ​പ​ര​മാ​യി പ്ര​യാ​സ​മാ​ണെ​ന്ന ഉ​പ​ദേ​ശ​വും സ​ർ​ക്കാ​റി​ന്​ ല​ഭി​ച്ച​താ​യാ​ണ്​ വി​വ​രം. മ​റ്റ്​ കേ​ന്ദ്ര ഫ​ണ്ടു​ക​ളും നി​ല​ച്ചാ​ൽ ഏ​റെ സാ​മ്പ​ത്തി​ക പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന സം​സ്ഥാ​ന​ത്തി​ന്​ അ​ത്​ തി​രി​ച്ച​ടി​യാ​കും.

എ​ന്നാ​ൽ, മു​ന്ന​ണി​യി​ൽ ച​ർ​ച്ച​ചെ​യ്ത​ശേ​ഷ​മേ ഈ ​വി​ഷ​യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​നം കൈ​ക്കൊ​ള്ളൂ​വെ​ന്ന്​ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി. മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷ​മാ​കും പി.​എം ശ്രീ​യു​മാ​യി മു​ന്നോ​ട്ടു​പോ​ക​ണോ എ​ന്ന്​ തീ​രു​മാ​നി​ക്കു​ക. പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ്​ തീ​രു​മാ​ന​മെ​ങ്കി​ൽ കേ​ന്ദ്ര​ത്തി​ന്​ മു​ന്നി​ൽ വെ​ക്കു​ന്ന ഉ​പാ​ധി​ക​ളി​ൽ വി​ട്ടു​വീ​ഴ്ച വേ​ണ്ടെ​ന്നാ​ണ്​ യു.​ഡി.​എ​ഫ്​ നി​ല​പാ​ട്.

സ്കൂ​ളു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​ധി​കാ​രം സം​സ്ഥാ​ന​ത്തി​നാ​യി​രി​ക്ക​ണ​മെ​ന്നും കേ​ര​ള സി​ല​ബ​സി​ൽ​ത​ന്നെ പ​ഠ​നം തു​ട​ര​ണ​മെ​ന്നും സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടും. ഇ​തി​ൽ കേ​ന്ദ്രം അ​നു​കൂ​ല​നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സ​ർ​ക്കാ​ർ. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കേ​ന്ദ്ര​സ​ഹാ​യം നി​ർ​ണാ​യ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ദ്ധ​തി​യി​ൽ​നി​ന്നു​ള്ള പി​ന്മാ​റ്റം ആ​ലോ​ചി​ച്ച്​ മ​തി​യെ​ന്ന അ​ഭി​പ്രാ​യം മു​ന്ന​ണി​ക്കു​ള്ളി​ലു​ണ്ട്.

സർക്കാർ സംഘ്പരിവാറിന്​ കീഴ്​പ്പെട്ടു -പിണറായി

തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​ര​ത്തി​​ലെ​ത്തി ചു​രു​ങ്ങി​യ സ​മ​യ​ത്തി​ന​കം യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ സം​ഘ്​​പ​രി​വാ​റി​ന്​ കീ​ഴ്​​പ്പെ​ട്ടെ​ന്ന്​ ​പ്ര​തി​പ​ക്ഷ നേ​താ​വ്​ പി​ണ​റാ​യി വി​ജ​യ​ൻ. പി.​എം ശ്രീ, ​വ​ന്ദേ​മാ​ത​രം, സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ആ​ർ.​എ​സ്.​എ​സ്​ അ​നു​ഭാ​വി​ക​ളെ കു​ത്തി​നി​റ​ക്ക​ൽ, വ​ഖ​ഫ്​ ബോ​ർ​ഡ്​ തു​ട​ങ്ങി എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഇ​ക്കാ​ര്യം തെ​ളി​ഞ്ഞു​വെ​ന്ന്​ അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

പ്ര​തി​പ​ക്ഷ​ത്തി​രു​ന്ന​പ്പോ​ള്‍ പി.​എം ശ്രീ​യെ എ​തി​ർ​ക്കു​ക​യും സി.​പി.​എം-​ബി.​ജെ.​പി ഡീ​ൽ എ​ന്ന്​ പ​റ​ഞ്ഞ്​ ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത യു.​ഡി.​എ​ഫ്​ ഭ​ര​ണ​ത്തി​ലെ​ത്തി​യ​തി​ന്​ പി​ന്നാ​ലെ സ്വ​ന്തം അ​ണി​ക​ളെ​പ്പോ​ലും പി​ന്നി​ൽ​നി​ന്ന്​ കു​ത്തു​ന്ന നി​ല​പാ​ടാ​ണ്​ സ്വീ​ക​രി​ക്കു​ന്ന​ത്. ത​ട​ഞ്ഞു​വെ​ച്ച എ​സ്.​എ​സ്‌.​കെ ഫ​ണ്ട്​ ല​ഭി​ക്കാ​നാ​ണ്​ പി.​എം ശ്രീ​യു​ടെ എം.​ഒ.​യു​വി​ല്‍ ഇ​ട​തു​സ​ര്‍ക്കാ​ര്‍ ഒ​പ്പി​ട്ട​ത്. എ​ന്നാ​ല്‍ ന​യ​പ​ര​മാ​യ വി​ഷ​യ​മാ​യ​തി​നാ​ല്‍ പി​ന്നീ​ട് പ​ദ്ധ​തി​യു​ടെ മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​യി​ല്ല. പ​ദ്ധ​തി​യി​ല്‍നി​ന്ന് പി​ന്‍വാ​ങ്ങു​ന്ന​താ​യി കേ​ന്ദ്ര​സ​ര്‍ക്കാ​റി​ന്​ ക​ത്ത് ന​ല്‍കു​ക​യും ചെ​യ്തു.

എം.​ഒ.​യു​വി​ല്‍ ഒ​പ്പി​ട്ട​തി​ന്‍റെ പേ​രി​ൽ സി.​പി.​എം -ബി.​ജെ.​പി ഡീ​ല്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യു.​ഡി.​എ​ഫ്,​ ഭ​ര​ണം ല​ഭി​ച്ച​പ്പോ​ള്‍ നേ​രെ മ​റു​ക​ണ്ടം ചാ​ടി പി.​എം ശ്രീ ​ന​ട​പ്പാ​ക്കാ​ൻ ന​യ​പ​ര​മാ​യി തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ത​ങ്ങ​ള്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ പി.​എം ശ്രീ ​അ​റ​ബി​ക്ക​ട​ലി​ലെ​ന്ന്​ പ​റ​ഞ്ഞ യു.​ഡി.​എ​ഫ് ഇ​പ്പോ​ള്‍ സം​ഘ്​​പ​രി​വാ​ര്‍ ശ​ക്തി​ക​ളു​മാ​യി ചേ​ര്‍ന്ന്​ സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ കാ​വി​വ​ത്ക​ര​ണം ന​ട​ത്തു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യും ലീ​ഗു​മെ​ല്ലാം ഒ​റ്റ​യ​ടി​ക്ക്​ മ​റു​ക​ണ്ടം ചാ​ടി​യ​ത് ഏ​തു ഡീ​ലി​ന്റെ ഭാ​ഗ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. എം.​ഒ.​യു​വി​ല്‍ ഒ​പ്പി​ട്ട​തി​നാ​ൽ പി​ന്മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്ന യു.​ഡി.​എ​ഫ്​ വാ​ദം തെ​റ്റാ​ണെ​ന്ന്​ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ൽ ന​ൽ​കി​യ മ​റു​പ​ടി​യോ​ടെ വ്യ​ക്​​ത​മാ​യി. ഇ​ട​തു സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ പി.​എം ശ്രീ ​ഫ​ണ്ട്​ വാ​ങ്ങി​യെ​ന്ന യു.​ഡി.​എ​ഫ്​ പ്ര​ചാ​ര​ണം തെ​റ്റാ​യി​രു​ന്നു​വെ​ന്ന്​ സ​ർ​ക്കാ​റി​ന്​ അം​ഗീ​ക​രി​ക്കേ​ണ്ടി വ​ന്നു​വെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചൂ​ണ്ടി​ക്കാ​ട്ടി.

മുഖ്യമന്ത്രി കളവ്​ പറയുന്നു -തോമസ്​ ഐസക്​

തി​രു​വ​ന​ന്ത​പു​രം: പി.​എം ശ്രീ ​വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​റ​യു​ന്ന​ത് ക​ള​വാ​ണെ​ന്നും എം.​ഒ.​യു ഒ​പ്പി​ട്ട​തി​നാ​ൽ പി​ന്മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്ന വാ​ദം​ ശ​രി​യ​ല്ലെ​ന്നും സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഡോ. ​തോ​മ​സ്​ ഐ​സ​ക്. ബി.​ജെ.​പി​ക്കും ആ​ർ.​എ​സ്‌.​എ​സി​നും കേ​ര​ള​ത്തി​ൽ സ്ഥാ​ന​മു​റ​പ്പി​ക്കാ​ൻ ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണ്‌ ലീ​ഗ്‌ അ​ട​ക്കം യു.​ഡി.​എ​ഫ്. പി.​എം ശ്രീ​യി​ൽ ഒ​പ്പി​ട്ടു​പോ​യി, ഇ​നി മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ്‌ ഭ​ര​ണ​ത്തി​ൽ വ​ന്ന​പ്പോ​ൾ യു.​ഡി.​എ​ഫ്‌ പ​റ​ഞ്ഞ​ത്‌. ഇ​പ്പോ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ​ത​ന്നെ പ​റ​ഞ്ഞു, വേ​ണ​മെ​ങ്കി​ൽ പി​ന്മാ​റാ​മെ​ന്ന്‌.

പ​ദ്ധ​തി തു​ട​രാ​തെ വേ​റെ വ​ഴി​യി​ല്ലെ​ന്ന്‌ പ​റ​ഞ്ഞ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ ഇ​നി​യെ​ന്ത്‌ പ​റ​യും. എ​ൽ.​ഡി.​എ​ഫ്‌ സ​ർ​ക്കാ​ർ എം.​ഒ.​യു മാ​ത്ര​മാ​ണ്‌ ഒ​പ്പി​ട്ട​ത്‌. ക​രാ​റി​ലേ​ർ​പ്പെ​ടാ​നു​ള്ള ച​ർ​ച്ച​യു​ടെ ആ​ദ്യ​പ​ടി മാ​ത്ര​മാ​ണ​ത്‌. പു​തി​യ സ​ർ​ക്കാ​ർ മൂ​ന്ന് മാ​സ​മാ​യ​പ്പോ​ഴേ​ക്കും 18,000 കോ​ടി​യി​ല​ധി​കം ക​ട​മെ​ടു​ത്തു. ഇ​പ്പോ​ൾ, ഒ​രു ശ​ത​മാ​നം കൂ​ടി വാ​യ്‌​പ​യെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്‌ കേ​ന്ദ്ര​മ​ന്ത്രി​യെ ര​ഹ​സ്യ​മാ​യി കാ​ണു​ക​യാ​ണ്‌. നാ​ട്ടി​ൽ ക​ട​പ്പേ​ടി​യു​ണ്ടാ​ക്കി​യ​വ​രാ​ണ് ഇ​ത്‌ ചെ​യ്യു​ന്ന​തെ​ന്നും മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovtThomas Isaaceducation policyPinarayi VijayanPM SHRI
News Summary - പി.എം ശ്രീയിലെ പിന്മാറ്റം തിരിച്ചടിയാകുമോ? ആശങ്കയിൽ സർക്കാർ
Next Story