Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2026 6:57 PM IST Updated On
date_range 22 July 2026 6:59 PM ISTമലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 20 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ
text_fieldsbookmark_border
തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി 120 താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സർക്കാർ വാർത്താകുറിപ്പിലൂടെ പറഞ്ഞു.
മലപ്പുറം ജില്ലയിൽ 60-ഉം പാലക്കാട് 30-ഉം കോഴിക്കോട് 20-ഉം കാസർകോട് 10-ഉം വീതം ബാച്ചുകളാണ് അനുവദിച്ചിട്ടുള്ളത്. ഒരു ബാച്ചിൽ 60 വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. ഇതുവഴി നാല് ജില്ലകളിലായി ആകെ 7,200 വിദ്യാർഥികൾക്ക് കൂടി പുതുതായി പ്രവേശനം ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

