Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആശ്വാസം തേടി...

ആശ്വാസം തേടി ജനക്കൂട്ടം: സർക്കാർ അദാലത്തിൽ കോവിഡ് പ്രോ​േട്ടാക്കോൾ കാറ്റിൽ പറന്നു

text_fields
bookmark_border
govt adalat, didint follow covid protocol
cancel
camera_alt

സാ​ന്ത്വ​ന​സ്പ​ർ​ശം മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ല​പ്പു​ഴ ല​ജ്ന​ത്തു​ൽ മു​ഹ​മ്മ​ദി​യ്യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ത്തി​യ​വ​രു​ടെ തി​ര​ക്ക്

ആ​ല​പ്പു​ഴ: സാ​ന്ത്വ​ന സ്പ​ര്‍ശം തേ​ടി ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി​യ​പ്പോ​ൾ ​കോ​വി​ഡ്​ നി​യ​മ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ലം​ഘി​ക്ക​പ്പെ​ട്ടു. തി​ങ്ക​ളാ​​ഴ്​​ച രാ​വി​ലെ മു​ത​ൽ അ​ദാ​ല​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ എ​ത്തി​യ​തോ​ടെ ല​ജ​ന​ത്തു​ൽ മു​ഹ​മ്മ​ദീ​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ സൂ​ചി കു​​ത്താ​ൻ ഇ​ട​മി​ല്ലാ​ത്ത ത​ര​ത്തി​ൽ നി​റ​ഞ്ഞു.

കോ​വി​ഡ്​ കേ​സു​ക​ൾ വ്യാ​പ​ക​മാ​കു​ന്നു​െ​ണ്ട​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നി​ട്ടും മ​ന്ത്രി​മാ​ർ അ​ട​ക്കം പ​െ​ങ്ക​ടു​ത്ത അ​ദാ​ല​ത്തി​ലാ​ണ്​ വ്യാ​പ​ക​മാ​യി കോ​വി​ഡ്​ പ്രോ​േ

​ട്ടാ​ക്കോ​ൾ ലം​ഘി​ക്ക​പ്പെ​ട്ട​ത്. മ​ന്ത്രി​മാ​ർ ഇ​രു​ന്ന സ്​​കൂ​ളി​ലെ ചെ​റി​യ ഒാ​ഡി​റ്റോ​റി​യ​ത്തി​ന്​ മു​ന്നി​ൽ ആ​ളു​ക​ളു​ടെ വ​ലി​യ തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണി​പ്പെ​ട്ടു. കാ​ൻ​സ​ർ അ​ട​ക്കം മാ​ര​ക രോ​ഗ​ങ്ങ​ളു​ള്ള ധാ​രാ​ളം പേ​രാ​ണ്​ അ​ദാ​ല​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​ത്. സ്​​കൂ​ളി​െൻറ ഗേ​റ്റി​ന​രി​കി​ൽ സാ​നി​റ്റൈ​സ​ർ ന​ൽ​ക​ി​യി​രു​ന്നെ​ങ്കി​ലും അ​ക​ത്ത്​ നി​യ​ന്ത്ര​ണം ഇ​ല്ലാ​യി​രു​ന്നു. മ​ന്ത്രി​മാ​ർ ഇ​രി​ക്കു​ന്ന ഒാ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക്​ എ​ത്താ​ൻ മ​ണി​ക്കൂ​റു​ക​ളാ​ണ്​ ആ​ളു​ക​ൾ തി​ങ്ങി​ക്കൂ​ടി ബ​ഹ​ളം വെ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid protocolalappuzhagovt adalat
News Summary - govt adalat, didint follow covid protocol
Next Story