Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; കണ്ണൂർ ജയിലിലെ ഹെഡ് വാർഡൻ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

text_fields
bookmark_border
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; കണ്ണൂർ ജയിലിലെ ഹെഡ് വാർഡൻ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
cancel

കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിലിലെ ഹെഡ് വാർഡൻ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് ജയിൽ മേധാവി എ.ഡി.ജെ.പി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചു. വ്യക്തമായ ആസൂത്രണത്തോടെയാണ് പ്രതി ജയിൽചാടിയതെന്നും പിടികൂടാനായത് അശ്വാസകരമാണെന്നും ജയിൽ മേധാവി പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ 4.30ന് ജയിൽ ചാടിയ പ്രതിയെ 11മണിയോടെ കണ്ണൂർ നഗര പരിസരത്ത് നിന്നാണ് പിടികൂടിയത്. കണ്ണൂർ നഗരത്തിലെ തളാപ്പിൽ നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിന്റെ കിണറ്റിൽ ഒളിച്ചിരുന്ന ഗോവിന്ദച്ചാമിയെ പൊലീസും ജയിൽ അധികൃതരും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു.

കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ പിടികൂടാൻ പൊലീസും മാധ്യമങ്ങളും ജനങ്ങളും കാണിച്ച ജാഗ്രതക്ക് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ നിധിൻ രാജ് നന്ദി പറഞ്ഞു.

കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇന്ന് രാവിലെ ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത് അറിയുന്നത്.

സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു.

കോളിളക്കം സൃഷ്ടിച്ച കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Govindachamy's jail escape: Four prison officials suspended
Next Story