ഗോവിന്ദച്ചാമി ജയിൽ ചാടി; രക്ഷപ്പെട്ടത് അതീവ സുരക്ഷയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന്
text_fieldsഗോവിന്ദച്ചാമി
കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് രക്ഷപ്പെട്ടത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് വിവരം അറിയുന്നത്. പരിശോധനക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഗോവിന്ദച്ചാമി സെല്ലില്‍ ഉണ്ടായിരുന്നില്ല.
ജയിൽ അധികൃതർ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ഗോവിന്ദച്ചാമി പുറത്തുകടന്നത് എങ്ങനെയെന്ന് അവ്യക്തമാണ്. തുണി ചേർത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാൾ ജയിലിനു പുറത്തേക്ക് ചാടിയതെന്നാണ് വിവരം. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളിൽ കേസുകളുണ്ട്.
സി 46 എന്ന ജയിൽ വേഷത്തിൽ തന്നെയാണ് രക്ഷപ്പെട്ടത്. ഗോവിന്ദചാമിയെ തിരിച്ചറിയാൻ കഴിയുന്ന പുതിയ ഫോട്ടോ ജയിൽ അധികൃതകർ പുറത്തുവിട്ടിട്ടുണ്ട്. ഒരു കൈ മാത്രമുള്ള ഇയാളെ കണ്ടെത്തുന്നവർ ജയിൽ സുപ്രണ്ടിന്റെ 9446899506 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു.
കോളിളക്കം സൃഷ്ടിച്ച കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

