Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണറുടെ പ്രസംഗം;...

ഗവർണറുടെ പ്രസംഗം; നിർദേശങ്ങളുമായി കാലടി സർവകലാശാല

text_fields
bookmark_border
ഗവർണറുടെ പ്രസംഗം; നിർദേശങ്ങളുമായി കാലടി സർവകലാശാല
cancel

കാ​ല​ടി: 21ന് ​ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ രാ​​ജേ​ന്ദ്ര വി​ശ്വ​നാ​ഥ്​ ആ​ർ​ലേ​ക്ക​ർ പ​​​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജീ​വ​ന​ക്കാ​ർ​ക്ക്​ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​. ഗ​വ​ർ​ണ​റു​ടെ പ്ര​സം​ഗം അ​വ​സാ​നി​ച്ചാ​ൽ നി​യ​ന്ത്രി​ത കൈ​യ​ടി​യി​ലൂ​ടെ ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്ന​ത​ട​ക്ക​മാ​ണ്​ നി​ർ​ദേ​ശ​ങ്ങ​ൾ. രാ​വി​ലെ 10.30ന്​ ​ന​ട​ക്കു​ന്ന ശ​ങ്ക​ര​ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​നാ​ണ്​ ഗ​വ​ർ​ണ​ർ എ​ത്തു​ന്ന​ത്.

എ​ല്ലാ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന്​ വൈ​സ്​ ചാ​ൻ​സ​ല​ർ സി​സ തോ​മ​സി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ര​ജി​സ്​​ട്രാ​ർ​ക്ക്​ വേ​ണ്ടി അ​സി. ര​ജി​സ്​​ട്രാ​ർ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. ഗ​വ​ർ​ണ​ർ ഹാ​ളി​ൽ എ​ത്തു​ന്ന​തി​നു​മു​മ്പ് എ​ല്ലാ​വ​രും മൊ​ബൈ​ൽ ഫോ​ൺ സൈ​ല​ന്‍റ്​ മോ​ഡി​ലാ​ക്ക​ണം. ഗ​വ​ർ​ണ​ർ വേ​ദി​യി​ലേ​ക്ക് എ​ത്തു​മ്പോ​ൾ എ​ഴു​ന്നേ​റ്റു​നി​ന്ന്​ ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ക്ക​ണം. പ്ര​സം​ഗ​ത്തി​ലു​ട​നീ​ളം നി​ശ​ബ്ദ​ത പാ​ലി​ക്ക​ണം, അ​നാ​വ​ശ്യ ച​ല​ന​ങ്ങ​ൾ, ആം​ഗ്യ​ങ്ങ​ൾ, സം​സാ​ര​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം. പ​രി​പാ​ടി​ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ആ​രും ഹാ​ൾ വി​ട്ടു പോ​ക​രു​തെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorKeralal Newskalady university
News Summary - Governor's speech; Kalady University with suggestions
Next Story