Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണമാർ റബർ...

ഗവർണമാർ റബർ സ്റ്റാമ്പുകളാകരുത് -തമിഴ്നാട് ഗവർണർ

text_fields
bookmark_border
RN Ravi
cancel

ചെന്നൈ: ഗവർണമാർ റബർ സ്റ്റാമ്പുകളാകരുതെന്നും ലോകായുക്ത പോലുള്ള സംവിധാനം തകരാതിരിക്കാൻ ഗവർണർ ഇടപെടുമെന്നും തമിഴ്നാട് ഗവർണർ ആർ.എൻ. രവി. തിരുവനന്തപുരത്ത് ലോകായുക്ത ദിനത്തിൽ കേരള ലോകായുക്ത സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ കാര്യങ്ങളും തര്‍ക്കമാവുന്ന കാലമാണിത്. ഗവർണർ സ്ഥാനത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്. ഗവർണമാർ റബർ സ്റ്റാമ്പുകളാകരുത്. തീരുമാനങ്ങൾ എടുക്കൻ ഗവർണർക്കാവും. ലോകായുക്ത പോലുള്ള സംവിധാനം തകരാതിരിക്കാൻ ഗവർണർ ഇടപെടും -ആർ.എൻ. രവി പറഞ്ഞു.

തമിഴ്നാട്ടിൽ ഡി.എം.കെ സർക്കാറുമായുള്ള കടുത്ത അഭിപ്രായ ഭിന്നതകൾക്കിടെയാണ് ആർ.എൻ. രവി കേരളത്തിൽ എത്തിയത്.

Show Full Article
TAGS:RN Ravi
News Summary - Governors should not be rubber stamps says Tamil Nadu Governor
Next Story