ഗവർണറുടെ വാർത്താസമ്മേളനം പാൻമസാല ഉപയോഗിച്ച്; രാജ്ഭവനിൽ എക്സൈ് പരിശോധന നടത്തണം -വി.പി സാനു
text_fieldsതിരുവനന്തപുരം: പാൻമസാല ഉപയോഗിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാർത്താസമ്മേളനം നടത്തുന്നതെന്ന ആരോപണവുമായി എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി സാനു. രാജ്ഭവനിൽ എക്സൈസ് പരിശോധന നടത്തണമെന്നും വി.പി സാനു ആവശ്യപ്പെട്ടു. ഗവർണറെ തിരിച്ചു വിളിക്കാൻ കേന്ദ്രം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറെ കേരളത്തിലെ എല്ലാ സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാൻ ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നതിനിടെയാണ് വി.പി സാനുവിന്റെ പരാമർശം. വിവിധ സർവകലാശാലകൾക്ക് പ്രത്യേകം ചാൻസലർമാരെ നിയമിക്കാനാണ് ഓർഡിനൻസിലെ വ്യവസ്ഥ. മന്ത്രിസഭ പാസാക്കിയ ഓർഡിൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ നിയമസഭ വിളിക്കാനാണ് സർക്കാർ ആലോചന.
ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കി പകരം മന്ത്രിമാരെയോ വിദഗ്ധരെയോ നിയമിക്കാമെന്ന് സംസ്ഥാന സർക്കാരിന് നിയമോപദേശം ലഭിച്ചിരിന്നു. ഇതിൻറെഅടിസ്ഥാനത്തിൽ നിയമവകുപ്പ് തയ്യാറാക്കിയ കരട് ഓർഡിനൻസാണ് മന്ത്രിസഭയോഗം പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

