ഗവർണറുടേത് ഭരണഘടന ലംഘനം -മന്ത്രി ശിവൻകുട്ടി
text_fieldsകോഴിക്കോട്: രാജ്ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കുകയും പൂവിട്ട് തൊഴുകയും ചെയ്ത ഗവർണറുടെ നടപടി ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഒരാൾ പ്രത്യേക മതപരമായ ബിംബത്തെ ഔദ്യോഗിക ചടങ്ങിൽ ആരാധിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഗവർണറുടെ പ്രവൃത്തി ഭരണഘടനയുടെ സെക്കുലർ സ്വഭാവത്തിന്മേലുള്ള കടന്നാക്രമണമാണ്. പ്രോട്ടോകോൾ ലംഘനം മാത്രമല്ല, ഭരണഘടന ഉറപ്പുനൽകുന്ന മതേതര മൂല്യങ്ങളെ തകർക്കുന്ന നടപടിയുമാണത്. ഇത്തരം ഭരണഘടന ലംഘനങ്ങൾക്ക് സാക്ഷ്യംവഹിക്കാൻ കഴിയാത്തതുകൊണ്ടാണ് താൻ ചടങ്ങിൽനിന്ന് ഇറങ്ങിയത്. ഭരണഘടനയെ ഉയർത്തിപ്പിടിക്കാനുള്ള തന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

