ഗവർണർ കന്നി അയ്യപ്പനായി മലകയറും
text_fieldsതിരുവനന്തപുരം: യുവതി പ്രവേശനത്തിെൻറ പേരിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ചേരിതിരിഞ്ഞ് മത്സരിക്കുേമ്പാൾ ഗവർണർ പി. സദാശിവം ഇരുമുടിക്കെട്ട് മുറുക്കി ശബരിമലക്ക്. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുഗമിക്കും. ഡിസംബറിലാവും ഗവർണർ കന്നി അയ്യപ്പനായി മലകയറുന്നത്. ശനിയാഴ്ച തന്നെ കാണാനെത്തിയ കടകംപള്ളി സുരേന്ദ്രനോടാണ് ഗവർണർ ആഗ്രഹം അറിയിച്ചത്.
താൻ ഡിസംബറിൽ ശബരിമലക്ക് പോകാൻ ആഗ്രഹിക്കുന്നെന്നും കൂടെ വരുമോ എന്നും അദ്ദേഹം ആരാഞ്ഞു. ഒപ്പംവരാമെന്ന് മന്ത്രി മറുപടി നൽകുകയും ചെയ്തു. സന്നിധാനത്ത് പൊലീസ് രാജാണെന്നും ഭക്തർ ഭയന്ന് അവിടേക്ക് പോകുന്നില്ലെന്നും ബി.ജെ.പിയും കോൺഗ്രസും ആക്ഷേപിക്കുേമ്പാഴാണ് ഗവർണറുടെ മലകയറ്റം. ഇത് സർക്കാറിനും എൽ.ഡി.എഫിനും നേട്ടമാണ്. ബി.ജെ.പിക്ക് അത് തിരിച്ചടിയുമാകും.
