മന്ത്രി വി. അബ്ദുറഹ്മാന്റെ വസതി ഗവർണർ സന്ദർശിച്ചു
text_fieldsഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രി വി. അബ്ദുറഹ്മാന്റെ മകൾ നെഹ്‌ല നവാൽ സ്വീകരിക്കുന്നു
തിരൂർ: മന്ത്രി വി. അബ്ദുറഹ്മാന്റെ തിരൂരിലെ വസതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. പൊറൂരിലെ വസതിയിൽ സൗഹൃദ സന്ദർശനത്തിനെത്തിയ ഗവർണറെ മന്ത്രിയുടെ മകൾ നെഹ്‌ല നവാൽ ബൊക്കെ നൽകി വരവേറ്റു. കോട്ടക്കൽ ആര്യവൈദ്യശാലയിലെ പരിപാടിക്കെത്തിയ ഗവർണർ തിരുവനന്തപുരത്തേക്ക് തിരിച്ചു പോകുന്നതിനിടെയാണ് സന്ദർശനം.
കലക്ടർ പ്രേംകുമാർ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ഇ. ജയൻ, കേരള ഫുട്ബാൾ ഫെഡറേഷൻ അംഗം ആഷിഖ് കൈനിക്കര, കേരള ഹജ്ജ് കമ്മിറ്റി അംഗം പി.ടി. അക്ബർ, തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നി, മന്ത്രിയുടെ മറ്റു മക്കളായ റിസ്വാന ഷെറിൻ, അഹ്മദ് അമൻ സഞ്‌ജീദ്, മരുമകൻ നിഷാദ് അഷ്റഫ് എന്നിവരും സംബന്ധിച്ചു.
ഗവർണർക്ക് തിരൂർ പൗരാവലിക്കുവേണ്ടി മുജീബ് താനാളൂർ കോൽക്കളിക്കോൽ ഉപഹാരമായി നൽകി. മന്ത്രിക്കൊപ്പം കോൽക്കളി കളിച്ചാണ് അദ്ദേഹം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

